© Copyrighted By Chrishal Media
റേഷൻ കടകൾ വഴി 10 രൂപയ്ക്ക് 1 ലിറ്റർ 'ഹില്ലി അക്വാ' കുപ്പിവെള്ളം ലഭിക്കും.Hilly Aqua to be sold through ration shops
കേരളത്തിലെ റേഷൻ കടകള്‍ വഴി ഇനി എല്ലാ പൊതുജനങ്ങൾക്കും കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.ഒരു ലിറ്റര്‍ വെള്ളത്തിന് 10 രൂപ നിരക്കിലാണ് റേഷൻ കടകള്‍ വഴി കുപ്പിവെള്ളം പൊതുജനങ്ങൾക്ക് വാങ്ങാൻ സാധിക്കുക.റേഷൻ കാർഡ് ഉടമകൾക്ക് മാത്രമല്ല ,റേഷൻ വാങ്ങാൻ പോകുന്നവര്‍ക്കും അതോടൊപ്പം വഴിയാത്രക്കാർക്കും സംസ്ഥാനത്തെ റേഷൻ കടകളില്‍ നിന്നും ഈ കുപ്പിവെള്ളം വിലക്കുറവിൽ വാങ്ങാവുന്നതാണ്.
നമുക്കറിയാം ഇന്ന് പൊതുവിപണിയില്‍ ഒരു ലിറ്റര്‍ കുപ്പി വെള്ളം 20 രൂപയ്ക്കായാണ് വിൽക്കുന്നത്.എന്നാൽ റേഷൻ കടകള്‍ വഴി ഇതിൻറെ പകുതി വിലയ്ക്ക് കുടിവെള്ളം ലഭ്യമാകും. 'ഹില്ലി അക്വാ' എന്ന പേരിലുള്ള കുപ്പിവെള്ളത്തിൻറെ ബ്രാൻഡാണ് റേഷൻ കടകള്‍ വഴി വിൽപ്പന നടത്തുക.സംസ്ഥാനത്തെ ജലസേചന വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് ഇത്തരത്തിൽ ഗുണമേന്മയുള്ള ഹില്ലി അക്വാ ബ്രാൻഡിലുള്ള കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കുന്നത്.
ഇപ്പോൾ ശബരിമല സീസണാണ്.ശബരിമല സീസണ്‍ പരിഗണിച്ചുകൊണ്ട് ആദ്യ ഘട്ടത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റേഷൻ കടകളിലാണ് നിലവിൽ ആദ്യത്തെ സ്റ്റോക്ക് എത്തിക്കുക. വ്യാപാരികള്‍ക്ക് കുപ്പിവെള്ളം എട്ട് രൂപയ്ക്കാണ് ലഭിക്കുക.10 രൂപയ്ക്ക് ഈ കുപ്പിവെള്ളം വില്‍ക്കുന്നതോടെ വ്യാപാരികള്‍ക്ക് 2 രൂപ കമ്മീഷനായി ഇതിലൂടെ ലഭിക്കും.ഈ ജില്ലകൾക്ക് പിന്നാലെ ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ റേഷൻ കടകള്‍ വഴിയും കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
Post a Comment