വിദ്യാർഥികൾക്ക് 15000 രൂപയുടെ സ്‌കോളർഷിപ്പ്.APL BPL അപേക്ഷിക്കാം.അവസാന തീയതി 2023 ഡിസംബർ 18⎹ Prof. Joseph Mundassery Scholarship Award⎹ Government Of Kerala

 

Prof. Joseph Mundassery Scholarship Award For Talented Minority Students Government Of Kerala

Copyrighted © By Chrishal Media 

വിദ്യാർഥികൾക്ക് 15000 രൂപയുടെ സ്‌കോളർഷിപ്പ്. APL BPL അപേക്ഷിക്കാം.അവസാന തീയതി 2023 ഡിസംബർ 18Prof. Joseph Mundassery Scholarship Award 2023⎹ Government Of Kerala

സംസ്ഥാന സർക്കാരിൻറെ  ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാർഥിക്കൾക്കായുള്ള ഒരു സാമ്പത്തിക സഹായമാണ് ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്.2023  ലെ അപേക്ഷകൾ ഇപ്പോൾ ക്ഷണിച്ചിരിക്കുകയാണ്. കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരിയുടെ പേരിലാണ് സംസ്ഥാനത്ത് ഈ  സ്കോളർഷിപ്പ് അവതരിപ്പിച്ചത്.

സർക്കാർ അല്ലെങ്കിൽ എയ്ഡഡ് സ്ഥാപനങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ 2022-23 അക്കാദമിക വർഷത്തെ SSLC, PLUS TWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്കും, ബിരുദ തലങ്ങളിൽ 80 % വും, ബിരുദാനന്തര ബിരുദ തലങ്ങളിൽ 75% വും മാർക്ക് നേടിയിട്ടുള്ള  വിദ്യാർഥികൾക്ക്  പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിനായി ഇപ്പോൾ  അപേക്ഷിക്കാൻ സാധിക്കുന്നതാണ്. ഒറ്റ തവണ ലഭിക്കുന്ന എക്‌സലൻസി സ്‌കോളർഷിപ്പ് അവാർഡായതിനാൽ തന്നെ മറ്റ് സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്കും ഇതിലേക്കായി അപേക്ഷിക്കാവുന്നതാണ്.കേരളത്തിൽ സ്ഥിരതാമസക്കാരായ ക്രിസ്ത്യൻ, മുസ്ലീം, സിഖ്, പാഴ്സി, ബുദ്ധ,ജൈന വിഭാഗങ്ങളിൽ നിന്നുള്ളവർക്ക്  മാത്രമാണ്  അപേക്ഷിക്കാൻ യോഗ്യത.ജനസംഖ്യാനുപാതത്തിലാണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുക.

  • SSLC,+2 തലത്തിൽ  അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് 10000 രൂപയാണ് സ്കോളർഷിപ്പ് തുകയായി ലഭിക്കുക.
  • ഡിഗ്രി, പിജി തലങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് 15000 രൂപയാണ് സ്കോളർഷിപ്പ് തുകയായി ലഭിക്കുക. 

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്.BPL വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.BPL വിഭാഗത്തിൻറെ അഭാവത്തിൽ 8 ലക്ഷത്തിനു താഴെ വരുമാനമുള്ള APL വിഭാഗത്തെയും സ്‌കോളർഷിപ്പ് അവാർഡിലേക്ക് പരിഗണിക്കുന്നതാണ്.സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനവും മാർക്കും അടിസ്ഥാനമാക്കിയായിരിക്കും.അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾക്ക് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  2023 ഡിസംബർ 18  

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

  • അപേക്ഷകരുടെ രജിസ്‌ട്രേഷൻ പ്രിന്റൗട്ട്
  • എസ്.എസ്.എൽ .സി /പ്ലസ് ടു / ബിരുദം, ബിരുദാനന്തര ബിരുദം, തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
  • ആധാർ കാർഡ്  പകർപ്പ്
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
  • വരുമാന സർട്ടിഫിക്കറ്റ്
  • അപേക്ഷകരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ.
  • റേഷൻ കാർഡ്   പകർപ്പ്

എങ്ങനെ അപേക്ഷിക്കാം..?

www.minoritywelfare.kerala.gov.in എന്ന ന്യൂനപക്ഷ ക്ഷേമ  വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സെറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. 

വിശദ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ 

0471-2302090, 2300524


0/Post a Comment/Comments