പ്രതിമാസം 9000/- രൂപ പോസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കും.പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി ┃Post office Monthly Income Scheme

Post office Monthly Income Scheme

© Copyrighted By Chrishal Media 

നിരവധി നിക്ഷേപ പദ്ധതികള്‍ നമുക്ക് ചുറ്റുമുണ്ട്.റിസ്ക്ക് എല്ലാവരെയും പിന്തിരിപ്പിക്കുന്നത്. അതിനാൽ തന്നെ കേന്ദ്ര സർക്കാർ പദ്ധതികൾ നമുക്ക് ഏറെ വിശ്വസിക്കാൻ സാധിക്കും.അതുകൊണ്ട് തന്നെ സാമ്ബത്തിക ലക്ഷ്യം കൃത്യമായി മനസ്സിലാക്കിയാൽ തന്നെ  അതിനനുസരിച്ചുള്ള നിക്ഷേപ രീതി തിരഞ്ഞെടുക്കുന്നതാണ് ഉചിതം.പ്രതിമാസം ഒരു നിശ്ചിത തുക നമുക്ക്  ലഭിക്കണമെന്നതാണ് നിങ്ങളുടെ  സാമ്ബത്തിക ലക്ഷ്യമെങ്കില്‍ കേന്ദ്ര സർക്കാർ ഗ്യാരണ്ടിയുള്ള  പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയാണ് ഏറ്റവും നല്ലത്.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (Post office Monthly Income Scheme )

ഇന്ത്യയിൽ തന്നെ ഏറ്റവും പ്രചാരമുള്ളതും ജനപ്രിയവുമായ സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് ഇന്ത്യാ പോസ്റ്റ് അഥവാ പോസ്റ്റ് ഓഫിസുകൾ വഴി ലഭ്യമാക്കുന്ന പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി.വിരമിക്കലിന് ശേഷമോ അതിനു മുൻപായോ  പ്രതിമാസ വരുമാനം ലഭിക്കണമെങ്കിൽ നിങ്ങൾ പോസ്റ്റ് ഓഫീസിന്റെ ഈ നിക്ഷേപ പദ്ധതിയില്‍ ചേരുകയെന്നതാണ്.5 വര്‍ഷത്തേക്ക് ഒറ്റത്തവണയായി നിക്ഷേപിക്കുകയും ആ നിക്ഷേപ തുകയുടെ  പലിശ വരുമാനം പ്രതിമാസത്തില്‍ ലഭിക്കുകയും ചെയ്യുന്ന രീതിയിലാണ്  പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്.നികുതി ഇളവുകളൊന്നും ഇല്ലാത്ത ഈ  പദ്ധതിയില്‍ നിന്ന് നിങ്ങൾക്ക്  ലഭിക്കുന്ന പലിശയിൽ  മൊത്ത വരുമാനത്തിനൊപ്പം ചേര്‍ത്ത് നികുതി ഈടാക്കുന്നതാണ്.

2023 ഏപ്രില്‍ ഒന്ന് മുതല്‍ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധി കേന്ദ്ര ധനമന്ത്രാലയം ഉയർത്തുകയുണ്ടായി. ഒരു വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപ വരെയും,ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും നിങ്ങൾക്ക് നിക്ഷേപിക്കാൻ സാധിക്കും.മുൻപ് ഈ പദ്ധതിയിൽ  നിക്ഷേപ പരിധി 4.50 ലക്ഷം രൂപയും, 9 ലക്ഷം രൂപയുമായിരുന്നു.ഇതിൽ ഏറ്റവും കുറഞ്ഞ നിക്ഷേപ തുകയെന്നത് 1000 രൂപയാണ്.7.4 ശതമാനം വാര്‍ഷിക പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന സ്കീമിന് നിലവില്‍ വാഗ്ദാനം ചെയ്യുന്നത്.ഇതിൽ പ്രധാനമായും മനൻസിലാക്കേണ്ട കാര്യമെന്നത്  വിപണി അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ അക്കൗണ്ടിലെ പലിശ നിരക്ക് പരിഷ്കരിക്കുക.

ഇന്ത്യ പോസ്റ്റ്  മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക്  അനുസരിച്ച്‌, ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ വ്യക്തികള്‍ക്ക് മാത്രമാണ് നിലവില്‍ പോസ്റ്റ് ഓഫീസ് MIS അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും ആവശ്യമായ രേഖകള്‍ സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി പോസ്റ്റ് ഓഫീസ് MIS അക്കൗണ്ട് തുറക്കാം.

പോസ്റ്റ് ഓഫീസ് MIS കാല്‍ക്കുലേറ്റര്‍ പ്രകാരം , പോസ്റ്റ് ഓഫീസ് MIS വഴി നിങ്ങൾ  5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, 7.4 ശതമാനം നിരക്കില്‍ എല്ലാ മാസവും 3,083 രൂപ പലിശ ലഭിക്കും.അതേസമയം ഏറ്റവും കൂടിയ തുകയായ പരമാവധി 9 ലക്ഷം രൂപ നിങ്ങൾ  നിക്ഷേപിച്ചാല്‍, നിങ്ങള്‍ക്ക് പ്രതിമാസം 5,550 രൂപ പലിശയായി നേടാൻ സാധിക്കും.

ഇനി ഇതിൽ ജോയിന്റ് അക്കൗണ്ടായി 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, ഈ സ്കീമിലൂടെ എല്ലാ മാസവും 9,250 രൂപ പലിശ നേടാൻ സാധിക്കും.പോസ്റ്റ് ഓഫീസ് MIS ല്‍ നിക്ഷേപ കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത.പക്ഷെ  അതിനു ചില നിബന്ധനകളുണ്ട്. ഒന്നാമതായി നിങ്ങൾ നിക്ഷേപം ആരംഭിച്ച ഒരു വര്‍ഷത്തിനു മുൻപ് പണം പിൻവലിക്കാൻ സാധിക്കുകയില്ല എന്നതാണ്.അതായത് നിങ്ങൾ നിക്ഷേപം ആരംഭിച്ച ശേഷം  ഒരു വര്‍ഷം പൂര്‍ത്തിയായതിനുശേഷം മാത്രമേ ഈ തുക  പിൻവലിക്കാൻ സാധിക്കുകയുള്ളൂ. കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുൻപ് നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ  പിഴ നല്‍കേണ്ടതായി വരും. ഇനി നിങ്ങൾ ഒരു വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടയില്‍ പണം പിൻവലിക്കുകയാണെങ്കില്‍, നിക്ഷേപ തുകയുടെ 2 ശതമാനമാണ് പിഴ നല്‍കേണ്ടിവരിക.ഇനി മൂന്ന് വര്‍ഷത്തിന് ശേഷവും 5 വര്‍ഷത്തിന് മുൻപും  പണം പിൻവലിക്കണമെങ്കില്‍, ഒരു ശതമാനമാണ്  പിഴ നൽകേണ്ടത്. അതേസമയം അഞ്ചുവര്‍ഷത്തിനുശേഷമാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കില്‍ നിങ്ങൾക്ക് നിക്ഷേപിച്ച മുഴുവൻ തുകയും ലഭിക്കും.


0/Post a Comment/Comments