പ്രവാസികളിൽ തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും അതോടൊപ്പം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെയും മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന നോര്‍ക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം.
2023-24 അധ്യായന വര്‍ഷം ചേര്‍ന്ന ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ,പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ എന്നിവ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്കോളര്‍ഷിപ്പ് സഹായം ലഭിക്കുക. വിദ്യാർഥികൾ പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യതകളിൽ പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്.ഇതിൽ തന്നെ റെഗുലര്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാർഥികൾക്കുമായിരിക്കും ഈ സ്കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുക.
2023 ഡിസംബര്‍ 07 വരെയാണ് ഈ സ്കോളര്‍ഷിപ്പ് സഹായത്തിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുകയെന്നാണ് നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്.കുറഞ്ഞത് 2 വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള ECR കാറ്റഗറിയില്‍ ഉള്‍പ്പെട്ട പ്രവാസി മലയാളികളുടെ മക്കള്‍ക്കും,അതോടൊപ്പം 2 വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്ത് പിന്നീട് നാട്ടിൽ തിരികെയെത്തിയ കേരളത്തില്‍ താമസമാക്കിയവരായ മുൻ പ്രവാസികളുടെ മക്കള്‍ക്കുമാണ് ഈ പദ്ധതി പ്രകാരമുള്ള സ്കോളര്‍ഷിപ്പ് സഹായം ലഭിക്കുക.
Applications are invited for Norka Roots Directors Scholarship Scheme.
ഓണ്‍ലൈനായിട്ടാണ് നോര്‍ക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകൾ സമര്‍പ്പിക്കാൻ നോര്‍ക്കാ റൂട്ട്സിന്റെ https://www.scholarship.norkaroots.org/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വിശദവിവരങ്ങള്‍ക്കായി 0471-2770528/2770543/2770500 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (Only from India)
+91-8802 012 345 (from Abroad, Missed call services)
Post a Comment