BEVCO യിൽ വിവിധ ജില്ലകളിൽ ജോലി നേടാം..കേരള സംസ്ഥാന ബിവറേജ്സ് കോർപ്പറേഷനിൽ 175 ജീവനക്കാരുടെ ഒഴിവുകൾ.2023 നവംബർ 30 വരെ മാത്രം അവസരം |Get job in BEVCO Kerala

 

Kerala BEVCO recruitment 2023

Copyrighted © By Chrishal Media 

കേരള സംസ്ഥാന ബിവറേജ്സ് കോർപ്പറേഷന്റെ FL ചില്ലറ വില്പനശാലകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള വിവിധ ജില്ലകളിലേക്കായി ഓഫീസ് അറ്റൻഡന്റ്, ഷോപ്പ് അറ്റൻഡൻറ്, കുറിക്കൽ തസ്തികയിലെ നിരവധി ഒഴിവുകളിലേക്കായി  Rs.2500-57900 (pay scale if Bevco ) മേൽപ്പറഞ്ഞ ശമ്പള സ്കെയിലിനു തുല്യമായതോ അല്ലെങ്കിൽ  അതിൽ താഴെയുള്ളതോ ആയിട്ടുള്ള ശമ്പള സ്കെയിലിൽ ജോലി ചെയ്തു വരുന്ന മറ്റ് സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ഇപ്പോൾ  ക്ഷണിച്ചിരിക്കുകയാണ്. 

പത്തനംതിട്ട ജില്ലയിൽ  12 ജീവനക്കാരെയും,ഇടുക്കിയിൽ 26 ജീവനക്കാരെയും,കോട്ടയത്ത് 37 ജീവനക്കാരെയും,തൃശ്ശൂർ ജില്ലയിൽ 11. ജീവനക്കാരെയും,എറണാകുളം 33 ജീവനക്കാരെയും,മലപ്പുറം ജില്ലയിൽ  20 ജീവനക്കാരെയും,വയനാട് ജില്ലയിൽ 12 ജീവനക്കാരെയും,കാസർഗോഡ് ജില്ലയിൽ  24 ജീവനക്കാരെയുംഉൾപ്പെടെ ആകെ 175  ജീവനക്കാരുടെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌.ഓഫീസ് അറ്റൻഡന്റ് ഷോപ്പ് അറ്റൻഡന്റ് തസ്തികയിൽ അന്യ സേവന വ്യവസ്ഥയിലായിരിക്കും നിയമനം നടത്തുക.

ഇത്തരത്തിൽ അന്യത്ര സേവനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന  ജീവനക്കാരെ ഒഴിവുകൾ അസരിച്ച് KSBC യിലെ തത്തുല്യ തസ്തികയിൽ ക്രമീകരിക്കുന്നതായിരിക്കും. സൂപ്പർ ന്യൂമററി വിഭാഗത്തിൽ നിന്നുള്ള ജീവനക്കാർക്ക് മുൻഗണന ലഭിക്കുന്നതാണ്.എന്നാൽ  സൂപ്പർ ന്യൂമററി ജീവനക്കാരെ ലഭിക്കുന്നില്ലെങ്കിൽ  അടച്ച് പൂട്ടപ്പെട്ടതോ അല്ലെങ്കിൽ  സിക്ക് യൂണിറ്റായി പ്രഖ്യാപിക്കപ്പെട്ടതോ ആയിട്ടുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ ഒഴിവുകളിലേക്ക്  മുൻഗണന ലഭിക്കുന്നതായിരിക്കും.

ഈ നിയമനം ഒരു വർഷത്തേക്കോ അല്ലെങ്കിൽ  PSC മുഖാന്തിരം പുതിയ ജീവനക്കാർ ഒഴിവുകളിലേക്ക് വരുന്നത് വരെയോ ആയിരിക്കും.അതായത് ഇവയിൽ  ഏതാണോ ആദ്യം അതുവരെയായിരിക്കും ഒഴിവുകൾ .KSBC  യുടെ FL .01 ഷോപ്പുകളിൽ കൗണ്ടർ സ്റ്റാഫ് ആയി പ്രവർത്തിക്കാൻ മുൻഗണന നൽകുന്നതായിരിക്കും.ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ  താല്പര്യമുള്ള ജീവനക്കാർ മേലധികാരികൾ മുഖേന 2023  നവംബർ 30നു മുൻപ് അപേക്ഷകൾ  സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി  KSBC  യുടെ ഔദ്യോഗിക വെബ്സൈറ്റ്   www.ksbc.co.in സന്ദർശിക്കേണ്ടതാണ്.



0/Post a Comment/Comments