© Copyrighted By Chrishal Mediaവിദ്യാര്‍ത്ഥികള്‍ക്ക് 15,000/-രൂപ സ്കോളര്‍ഷിപ്പ് ലഭിക്കും. മദർ തെരേസ സ്കോളര്‍ഷിപ്പ് 2023 നവംബർ 30 വരെ അപേക്ഷിക്കാം.꘡The Kerala State Department of Minority Welfare administers the Mother Teresa Scholarship.
സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ,സര്‍ക്കാര്‍/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മദർ തെരേസ സ്കോളര്‍ഷിപ്പ് അപേക്ഷകൾ ആരംഭിച്ചിട്ടുണ്ട്.Mother Teresa Scholarship (MTS), Kerala is an opportunity offered by the Department of Minority Welfare, Government of Kerala to minority community students who are studying nursing diploma/paramedical course.
സ്കോളർഷിപ്പിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2023 നവംബർ 30 വരെയായി ഇപ്പോൾ ദീർഘിപ്പിച്ചിരിക്കുകയാണ്.
കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രധാനമായി മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാർക്കും) ,സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മദർ തെരേസ സ്കോളര്‍ഷിപ്പായി 15,000/-രൂപയാണ് അനുവദിക്കുന്നത്. ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ (ജനറൽ നേഴ്സിംഗ്), പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ മെറിറ്റ് സീറ്റുകളിൽ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഈ സ്കോളര്‍ഷിപ്പിന് അപേക്ഷികാനായി സാധിക്കൂ. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോ സ്‌കോളർഷിപ്പ് അപേക്ഷയോടൊപ്പം വിദ്യാർഥികൾ ഹാജരാക്കേണ്ടതാണ്.
The Kerala State Department of Minority Welfare administers the Mother Teresa Scholarship. Students receive an annual scholarship amount of INR 15,000 directly into their bank accounts. The primary objective of this scholarship is to provide quality education to meritorious minority students in the state.
Post a Comment