SBI വഴി 8600 രൂപ നേടാം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം….!!! |Get Rs 8600 through SBI

 

Get Rs 8600 through SBI

Copyrighted © By Chrishal Media 

SBI യുടെ 400 ദിവസത്തെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താം. മാസം 31 വരെ ആണ് നിക്ഷേപം നടത്താൻ അവസരം ഒരുക്കി ഇരിക്കുന്നത് . ഇതൊരു 400 ദിവസത്തെ നിക്ഷേപ പദ്ധതിയാണ് . സാധാരണ പൗരൻമാർക്ക് 7.10 ശതമാനം പലിശ നിരക്ക് ആണ് ലഭിക്കുക . എന്നാൽ മുതിർന്ന പൗരൻമാർക്ക് 7.6 ശതമാനം പലിശ കിട്ടുകയും ചെയ്യുന്നു . പദ്ധതിയിലൂടെ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ലഭിക്കുന്ന മൊത്തം പലിശ എന്നുപറയുന്നത് സാധാരണ നിക്ഷേപകർക്ക് 8,017 രൂപയാണ് .എങ്കിൽ മുതിർന്ന പൗരന്മാർക്ക് 8,600 രൂപ ആയിരിക്കും ലഭിക്കുക . പലിശ സഹിതമുള്ള തുകനിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ടിലേക്ക് ട്രാൻസ്ഫെർ ചെയ്യും. കൂടാതെ തന്നെ ടിഡിഎസ് ഈടാക്കും.



FD സ്കീമിൽ ലോൺ സൗകര്യങ്ങൾ ലഭ്യമാണ്. കൂടാതെ നേരത്തെ നിക്ഷേപം പിൻവലിക്കാനും സാധ്യമാകും. സാധാരണ നിക്ഷേപകർക്ക് നൽകുന്ന പലിശ നിരക്കിനേക്കാൾ 25 ബേസിസ് പോയിന്റുകൾ കൂടുതലാണ് മുതിർന്ന പൗരന്മാർക്കുള്ള പലിശയുടെ നിരക്ക് വരുന്നത് .2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനത്തിൽ നിന്ന് 7 ശതമാനമായി പലിശ ഇപ്പോൾ ഉയർത്തിയിരിക്കുകയാണ് . മൂന്ന് വർഷം മുതൽ 10 വർഷം വരെയുള്ള FD സ്കീമുകളുടെ പലിശ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി കൂട്ടുകയും ചെയ്തിട്ടുണ്ട് .7 മുതൽ 45 ദിവസം വരെയുള്ള ഹ്രസ്വകാല പദ്ധതികൾക്ക് ബാങ്ക് 3.00 ശതമാനം പലിശ നൽകുന്നുണ്ട് . 46 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് ആണെങ്കിൽ പുതിയ പലിശ നിരക്ക് 4.05 ശതമാനവും ഇനി അത്പോലെത്തന്നെ 180-210 ദിവസത്തെ സ്കീമുകൾക്ക് ആണെങ്കിൽ 5.25 ശതമാനവുമാണ് പലിശ വരുക . 1 വർഷത്തിൽ താഴെയുള്ള സ്കീമുകൾക്ക്, പുതിയ പലിശ നിരക്ക് 5.75 ശതമാനമാണ് വരിക.


0/Post a Comment/Comments