വാട്‌സ്‌ആപ്പിലും AI എത്തുന്നു ; ഇനി എന്തും ചോദിക്കാം,ഉടൻ തന്നെ ഉത്തരം ലഭിക്കും.︱Whatsapp AI ChatBot

 

Whatsapp introduces an ai chatbot with a new shortcut in its latest beta


© Copyrighted By Chrishal Media 

വാട്‌സ്‌ആപ്പിലും AI എത്തുന്നു ; ഇനി എന്തും ചോദിക്കാം,ഉടൻ തന്നെ ഉത്തരം ലഭിക്കും.Whatsapp introduces an ai chatbot with a new shortcut in its latest beta.Reportedly,This new feature is expected to make it easier for users to access the AI chatbot and get the help they need.The new AI chatbot button is located in WhatsApp's 'Chats' section and placed on top of the 'New Chat' button.

വാട്‌സ്‌ആപ്പിലും ഇനി മുതൽ  AI  ചാറ്റ്‌ബോട്ട് ലഭ്യമാകുകയാണ്. meta AI  എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ  ഫീച്ചര്‍ നിലവില്‍ ബീറ്റ പരീക്ഷണത്തിലാണ് ഉള്ളത്.2023 ലെ മെറ്റാ കണക്‌ട്  ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഈ വലിയ  പ്രഖ്യാപനം നടത്തിയിരിക്കുന്നത്.കമ്ബനിയുടെ ബ്ലോഗില്‍ വ്യക്തമാക്കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ  മെറ്റയുടെ AI  മോഡലായ Llama 2നെ അടിസ്ഥാനപ്പെടുത്തിയാണ് മെറ്റാ AI  അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നത്. AI  ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട് കട്ട് ആപ്പില്‍ ലഭ്യമാകും. ഇത് വാട്‍സ്ആപ്പ് ചാറ്റ് ടാബിന്റെ സ്ഥാനത്താണ് കാണാൻ സാധിക്കുക. നിലവില്‍ ചില വാട്‌സ്‌ആപ്പ് ബീറ്റാ ഉപയോക്താക്കള്‍ക്ക് AI ചാറ്റ് ഫീച്ചര്‍ ലഭിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് എന്ന് മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകും എന്നതില്‍ ഇതുവരെ കൃത്യമായ  വിശദീകരണം പുറത്ത് വന്നിട്ടില്ല. നിലവിലെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ  വൈകാതെ തന്നെ ഈ ഫീച്ചര്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാകുന്നതായിരിക്കും.

ഈ പുതിയ ഫീച്ചര്‍ എത്തുന്നതോടെ  ഒരു വ്യക്തിയോട് എന്ന പോലെ തന്നെ  ഉപയോക്താവിന് മെറ്റ AI  അസിസ്റ്റന്റുമായി സംസാരിക്കാനായി സാധിക്കും. ഇത് മൈക്രോസോഫ്റ്റിന്റെ ബിങ്ങുമായുള്ള സഹകരണം ഉപയോഗിച്ചായിരിക്കും തത്സമയ വിവരങ്ങള്‍ നഉപയോക്താവിന് ലഭ്യമാക്കുക. മാത്രമല്ല കസ്റ്റമര്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള  ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനും,യാത്രകള്‍ ആസൂത്രണം ചെയ്യുന്നതിനും , സംശയ നിവാരണത്തിനും, ഉപദേശങ്ങള്‍ തേടുന്നതിനുമൊക്കെ  ഈ AI പുതിയ ഫീച്ചര്‍ നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

വാട്‌സ്‌ആപ്പ് കഴിഞ്ഞ ഇടയ്ക്കെല്ലാം തന്ന വിവിധങ്ങളായ നിരവധിയോളം  ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപെട്ടതായിരിക്കും  ക്ലബ് ഹൗസിലേത്  പോലെ വോയിസ് ചാറ്റ് ചെയ്യാനുള്ള അപ്ഡേറ്റ്  കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. വലിയ ഗ്രൂപ്പുകളിലുള്ളവര്‍ക്കാണ് ഈ ഫീച്ചര്‍ ഏറെ പ്രയോജനപ്പെടുക. ക്ലബ് ഹൗസിലേതുപോലെ തന്നെ സമാനമായതാണ് ഈ ഫീച്ചർ. പൊതുവെ വലിയ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഒരേസമയം എന്തെങ്കിലും പരസ്പരം സംസാരിക്കുന്നതിനായി ഗ്രൂപ്പ് വീഡിയോ കോളുകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. എന്നാല്‍ ഈ ഫീച്ചർ എത്തിയതോടെ  അംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ലാത്തതിനാല്‍ ഗ്രൂപ്പിലുള്ള എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വോയിസ് ചാറ്റ് ചെയ്യാൻ സാധിക്കും. മാത്രമല്ല വോയിസ് ചാറ്റ് ചെയ്യുമ്ബോള്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗതമായി അതിന്റെ സന്ദേശം ലഭിക്കുകയും ചെയ്യും.എന്നാൽ വാട്‌സ്‌ആപ്പ് കോള്‍ വരുന്നത് പോലെ റിംഗിങ് ഉണ്ടാകില്ല. ഇതിനു പകരം സൈലന്റായുള്ള പുഷ് നോട്ടിഫിക്കേഷനാകും ലഭ്യമാകുക. ഇതുവഴി നിങ്ങൾക്ക് അതില്‍ ജോയിന്‍ ചെയ്ത് പരസ്പരം സംസാരിക്കുകയോ  അല്ലെങ്കില്‍ ക്ലബ് ഹൗസിലെ റൂമുകള്‍ പോലെ സംഭാഷണങ്ങള്‍ കേട്ടിരിക്കുകയോ ചെയ്യാം.

0/Post a Comment/Comments