Federal Bank Hormis Memorial Scholarship 2023- MBBS, Engineering, BSc Nursing, MBA And BSc Agriculture Including BSc (Hons) Co-Operation & Banking With Agriculture Sciences
പ്രൊഫെഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഫെഡറൽ ബാങ്ക് നൽകുന്ന 1 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്.കേരളത്തിൽ പ്രൊഫെഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് നൽകുന്ന 1 ലക്ഷം രൂപയുടെ സ്കോളർഷിപ്പിലേക്ക് വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം .ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി തുടർപഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് Federal Bank Hormis Memorial Scholarship നൽകുന്നത്.എല്ലാ വർഷങ്ങളിലും ഈ സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. നല്ലൊരു വിഭാഗം വിദ്യാർത്ഥിൾക്കും ഈ സ്കോളർഷിപ്പ് ധനസഹായം ലഭിക്കാറുണ്ട്.ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.2023 ഡിസംബർ 17 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി.അർഹരാകുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് ഉൾപ്പെടെ 1 ലക്ഷം രൂപ വരെ പ്രതിവർഷം സ്കോളർഷിപ് തുക ലഭിക്കും.
വിദ്യാർഥികളുടെ യോഗ്യതകൾ
- അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥി ഇന്ത്യയിൽ പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം.അതായത് (MBBS, Engineering, BSc Nursing, MBA and BSc Agriculture including BSc (Hons) Co-operation & Banking with Agriculture Sciences conducted by Agriculture Universities )
- അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കൂടുതലാകാൻ പാടില്ല
- 2023-24 അധ്യയന വർഷത്തിൽ സർക്കാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത ,സെൽഫ് ഫിനാൻസിങ് ,കോളേജുകളിൽ ഒന്നാം വർഷ അഡ്മിഷൻ മെറിറ്റ് അടിസ്ഥാനത്തിൽ നേടിയ വിദ്യാർഥികൾ ആയിരിക്കേണ്ടതാണ്.
- കേരളം, തമിഴ്നാട് , കർണാടകം,മഹാരാഷ്ട്ര,ഗുജറാത്ത് പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അഡ്മിഷൻ നേടിയിട്ടുള്ള വിദ്യാർഥികളും ആയിരിക്കണം.
അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ
- Admission Letter/Admission Memo (Copy)
- course fee structure (Copy)
- Instructions from the University for converting the CGPA/Grade into percentage(Mandatory for MBA Applicants) (Copy)
- Mark sheets of Qualifying Examination (Copy)
- Family income certificate & Ration Card issued by government authorities (Copy)
- Nativity certificate.(Copy)
- ID proof & Address proof of Student and Parent.(Copy)
- Medical Certificate (applicable for physically challenged students & speech/ hearing/vision impaired students) (Copy)
Post a Comment