ഇന്ന് എല്ലാവരെയും അലട്ടുന്ന ഏറ്റവും വലിയ ഒരു രോഗമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. പ്രമേഹരോഗികൾക്ക് ഏറ്റവും അധികം സംശയമുള്ള ഒരു കാര്യമാണ് എന്താണ് ഡയബറ്റിക് ആകാതിരിക്കാനുള്ള ഭക്ഷണക്രമമെന്നത്. പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണക്രമങ്ങൾ എന്തൊക്കെയാണെന്ന് കാര്യത്തിൽ നിരവധി സംശയങ്ങളാണ് മിക്ക ആളുകൾക്കിടയിലും നിലനിൽക്കുന്നത് .ചില ഭക്ഷണങ്ങൾ നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. അത്തരത്തിൽ പ്രമേഹ കാരണമാകുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
സോഡാ, പഴ ചാറുകൾ തുടങ്ങിയവ മധുരമുള്ള പാനീയങ്ങൾ സ്ഥിരമായിട്ട് കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കാൻ കാരണമാണ്. അതിനാൽ ഇവ പരമാവധി നിങ്ങളുടെ ഡയറ്റിൽ നിന്നും ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. ഇനി അതുപോലെതന്നെ വൈറ്റ് ബ്രഡ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഉയർന്ന ഗ്ലൈസമിക് സൂചികയുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വർധിപ്പിക്കുന്നു. ഇനി അതുപോലെ തന്നെ സംസ്കരിച്ച മാംസങ്ങളും പതിവായിട്ട് കഴിക്കുന്നത് പ്രമേഹ സാധ്യതയെ വർധിപ്പിക്കും. എണ്ണയിൽ വറുത്തതും പൊരിച്ചതും ആയിട്ടുള്ള ഭക്ഷണങ്ങളും പ്രമേഹം സാധ്യത വർദ്ധിപ്പിക്കും. കാരണം ഇവയിൽ കൊഴുപ്പും കാർബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരഭാരം വർധിപ്പിക്കാനും ഇവ കാരണമാകുന്നു. ശരീരത്തിൽ കൊഴുപ്പടിയുന്നത് മൂലം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും തന്മമൂലം പ്രമേഹം നിങ്ങൾക്കുണ്ടാകാനും സാധ്യതകൾ ഏറെയാണ്. ഫ്രഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്സ് തുടങ്ങിയവയൊക്കെ പതിവായിട്ട് കഴിക്കുന്നത് നിങ്ങളുടെ പ്രമേഹ സാധ്യത ഇരട്ടിപ്പിക്കുന്നതായിരിക്കും. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുന്നതാണ് പ്രമേഹം തടയുവാനായിട്ട് ഏറ്റവും നല്ല മാർഗം.
അതുപോലെതന്നെ ഉയർന്ന കൊഴുപ്പ് അടങ്ങിയ പാൽ ഉൽപ്പന്നങ്ങളാണ് ഈ പട്ടികയിൽ അടുത്തതായി ഉൾപ്പെടുത്തുന്നത്. ഇവയിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രമേഹം സാധ്യത കൂടുതലായിട്ട് വർദ്ധിപ്പിക്കും. അതിനാൽ കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പ് ഇല്ലാത്തതുമായിട്ടുള്ള പാൽ, തൈര്, കോട്ടേജ് ചീസ് എന്നിവ പോലുള്ളവ ഉപയോഗിക്കുക. കൃത്രിമമായി മധുരമുള്ള പാനീയങ്ങളും പലഹാരങ്ങളും അമിതമായി കഴിക്കുന്നത് ചിലരിൽ പ്രമേഹം സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ എല്ലാവരും ഒരു ആരോഗ്യ വിദഗ്ദൻറെ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നത് നന്നായിരിക്കും.
Copyrighted © By Chrishal Media
Post a Comment