അടച്ചുറപ്പില്ലാത്ത വീടുകൾപ്രധാനമായും ശരിയായ ജനലുകള്‍,വാതിലുകള്‍,മേല്‍ക്കൂര,ഫ്ളോറിങ്,ഫിനിഷിങ്,പ്ലംബിങ്,സാനിട്ടേഷന്‍,ഇലക്ട്രിഫിക്കേഷന് എന്നിവയില്ലാത്ത വീടുകൾക്ക് അവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി
50,000 രൂപ വരെ ധനസഹായം നല്‍കുന്നതാണ് . ഈ തുക നിങ്ങൾ
തിരിച്ചടക്കേണ്ടതില്ല.
അപേക്ഷകയുടെ സ്വന്തം ഉടമസ്ഥതിയിലോ അല്ലെങ്കിൽ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 ചതുരശ്ര അടി കവിയരുത് എന്നാണ് നിബന്ധന.മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ് പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/ വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കായി ഇമ്ബിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി വഴി ന്യൂനപക്ഷക്ഷേമ വകുപ്പാണ് ധനസഹായം നൽകുന്നത്.
ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. BPL കുടുംബത്തിന് മുന്‍ഗണനയുണ്ടായിരിക്കുന്നതാണ്.അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവര്‍ അതുപോലെ തന്നെ പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് പ്രത്യേകം മുന്‍ഗണന ലഭിക്കുന്നതായിരിക്കും.സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ മുൻപ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടതില്ല.അത്തരം അപേക്ഷകൾ നിരസിക്കപെടുന്നതായിരിക്കും.
ന്യൂനപക്ഷക്ഷേമ വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോം വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 2022-23 ല്‍ ഭൂമിയുടെ കരമടച്ച രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീര്‍ണം 1200 ചുതരശ്ര അടിയില്‍ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും,
വില്ലേജ് ഓഫീസര്‍/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എന്‍ജിനിയര്‍/ ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
അതുപോലെ തന്നെ മറ്റു വകുപ്പുകളില്‍ നിന്നോ, സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍/ പഞ്ചായത്ത് സെക്രട്ടറി/ എന്നിവരില്‍ ആരുടെയങ്കിലും പക്കല്‍ നിന്നും വാങ്ങി സമർപ്പിക്കേണ്ടതാണ്.ശരിയായ രീതിയിൽ പൂരിപ്പിച്ച അപേക്ഷ ഫോം അനുബന്ധ രേഖകള്‍ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ തപാല്‍ വഴിയോ സമർപ്പിക്കേണ്ടതാണ്.
അപേക്ഷാ ഫോം ലഭിക്കുന്നതിനായി www.minoritywelfare.kerala.gov.in
എന്ന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്.
Post a Comment