കെഎസ്‌ആര്‍ടിസി ബസുകളില്‍ ജനുവരി മുതല്‍ ഡിജിറ്റല്‍ പേയ്മെന്‍റ് സ്വീകരിച്ചുതുടങ്ങും.KSRTC Introducing Digital Payment In Buses.
കെഎസ്‌ആര്‍ടിസി ഡിജിറ്റലാകുന്നു.ടിക്കറ്റ് ഇനി ഫോണിൽ ലഭ്യമാകും.ഇന്ന് ഡിജിറ്റൽ പേയ്‌മെന്റുകളുടെ കാലമാണ്.കേരളത്തിൽ പൊതുഗതാഗതത്തിൽ ഈ സംവിധാനങ്ങൾ വരാതിരുന്നത് യാത്രക്കാർക്ക് കയ്യിൽ ചില്ലറ സൂക്ഷിക്കേണ്ട സാഹചര്യം സൃഷ്‌ടിച്ചിരുന്നു. ഇപ്പോൾ യാത്രക്കാർക്ക് സന്തോഷം നൽകുന്ന ആ വാർത്തയെത്തിയിരിക്കുകയാണ്.കെഎസ്‌ആര്‍ടിസി ബസുകളില്‍ ജനുവരി മുതല്‍ ഡിജിറ്റല്‍ പേയ്മെന്‍റ് സ്വീകരിച്ചുതുടങ്ങും.ഡിജിറ്റല്‍ പേയ്മെന്‍റ് സ്വീകരിച്ചു തുടങ്ങുന്നതോടെ ടിക്കറ്റ് എടുക്കാൻ യാത്രക്കാർക്ക് ചില്ലറ കയ്യിൽ കരുതുന്നതും മാത്രമല്ല ബാക്കി നല്‍കാൻ കണ്ടക്‌ടര്‍മാര്‍ക്ക് ചില്ലറ സൂക്ഷിക്കേണ്ട രീതിയും ഇനി മുതൽ ഒഴിവാക്കാം.
ട്രാവല്‍ കാർഡുകൾ , ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയൊക്കെ ഉപയോഗിച്ചും, QR കോഡിലൂടെ ഗൂഗിള്‍ പേ അടക്കമുള്ള UPI ആപ്പുകള്‍ വഴിയും കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ നിന്ന് തന്നെ യാത്രക്കാർക്ക് ഇനി ടിക്കറ്റ് തുക നല്‍കാനുള്ള സംവിധാനമാണ് പുതുതായി ഏര്‍പ്പെടുത്തുന്നത്.ഇത്തരത്തിൽ ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങൾ ഉപയോഗിച്ച് പേയ്മെന്‍റ് സ്വീകരിച്ചു തുടങ്ങുന്നതോടെ ടിക്കറ്റ് തുകയുടെ ബാക്കി നൽകുന്നതിന് ചില്ലറ സൂക്ഷിക്കേണ്ട പതിവ് രീതി കണ്ടക്‌ടര്‍മാരിൽ നിന്നും ഒഴിവാകും. അതോടൊപ്പം യാത്രക്കാരെ സംബന്ധിച്ച് കൈയ്യിൽ ചില്ലറ കരുതേണ്ട ഗതികേടും ഒഴിവാകുന്നതായിരിക്കും. ഇതനുസരിച്ച് ടിക്കറ്റിനുള്ള തുക ഡിജിറ്റല്‍ രൂപേണ അടച്ചു കഴിഞ്ഞാല്‍ KSRTC ടിക്കറ്റ് നിങ്ങൾക്ക് ഡിജിറ്റല്‍ രൂപത്തില്‍ ഫോണില്‍ ലഭ്യമാകും.ചലോ ആപ്പ്' എന്ന സ്വകാര്യ കമ്ബനിയുമായാണ് ഈ പുതിയ പദ്ധതിയുടെ നടത്തിപ്പിനുവേണ്ടി KSRTC നിലവിൽ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.ഈ ആപ്പിലൂടെ യാത്രക്കാര്‍ക്ക് KSRTC ബസ് ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാകും.
മുൻപ് കെഎസ്‌ആര്‍ടിസിയുടെ ബൈപ്പാസ് റൈഡറിലും അതോടൊപ്പം ഫീഡര്‍ സര്‍വീസുകളിലും പരീക്ഷണ അടിസ്ഥാനത്തിൽ ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനം കൊണ്ടുവന്നിരുന്നു. സിറ്റി സര്‍ക്കുലര്‍, ഇലക്‌ട്രിക് സര്‍വീസുകളില്‍ ഉള്‍പ്പെടെ ട്രാവല്‍ കാര്‍ഡ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ടിക്കറ്റ് എടുക്കുന്നത് ഉൾപ്പെടെയുള്ള പണമിടപാടുകള്‍ വളരെ ലളിതമാക്കി യാത്രക്കാർക്ക് സുഗമമായ യാത്ര ഒരുക്കുക എന്നതാണ് ഈ പുതിയ പുത്തൻ പരിഷ്‌കാരത്തിലൂടെ കെഎസ്‌ആര്‍ടിസി ലക്‌ഷ്യം വെക്കുന്നത്.
Post a Comment