വീടുകളിൽ പാചക ആവശ്യത്തിന് ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു പ്രഖ്യാപനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഇപ്പോൾ വന്നിരിക്കുന്നത്.സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 300 രൂപ വീതം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.നേരത്തെ 200 രൂപയായിരുന്ന ധനസഹായം ഇനി മുതൽ 300 രൂപ വീതമായിരിക്കും ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുക.ഇതോടെ കേവലം 610 രൂപ കൈവശമുണ്ടെങ്കിൽ 14.2 കിലോഗ്രാമിന്റെ ഗാർഹിക പാചകവാതക സിലിണ്ടർ റീഫില്ലിങ് ചെയ്യുവാൻ സാധിക്കുന്നതാണ്.
ഗ്യാസ് സബ്സിഡി നൽകുന്ന ഈ പദ്ധതിയിലേക്ക് പുതിയതായി ചേരുന്നതിനുള്ള അവസരവും ഇപ്പോൾ കേന്ദ്രസർക്കാർ നൽകുവാൻ പോവുകയാണ്. കേരളത്തിലെ ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി വഴി ഗ്യാസ് കണക്ഷൻ ലഭിച്ചിട്ടുണ്ട്. വിറകടുപ്പിന്റെ പുകയിൽ നിന്നും വിറകു ശേഖരിക്കുന്നതിന്റെ ബുദ്ധിമുട്ടുകളിൽ നിന്നുമൊക്കെ സ്ത്രീകളെ മോചിതരാക്കി എൽപിജി ഗ്യാസിന്റെ ക്‌ളീൻ എനർജിയിൽ വീട്ടിലെ പാചകം നടത്തുന്നതിനു വേണ്ടിയാണ് പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചത്. ഈ സ്കീമിൽ സൗജന്യമായി ഗ്യാസ് സ്റ്റൗ ഉൾപ്പെടെ കേന്ദ്ര സർക്കാർ വിതരണം ചെയ്‌തിരുന്നു.
ഇപ്പോൾ ഈ സ്കീമിലുള്ളവർക്ക് സിലിണ്ടർ റീഫില്ലിങ്ങിന് സബ്സിഡിയും കേന്ദ്രസർക്കാർ നൽകുന്നുണ്ട്. നേരത്തെ സിലിണ്ടർ റീഫില്ലിങ് ചെയ്യുമ്പോൾ 200 രൂപയാണ് സബ്സിഡി ലഭിച്ചിരുന്നതെങ്കിൽ ഇനിമുതൽ 300 രൂപയാണ് സബ്സിഡിയായി ലഭിക്കുന്നത്. ഒരു വർഷം 12 സിലിണ്ടറുകൾ വരെയാണ് ഈ സബ്‌സിഡി ലഭിക്കുക. അതായത് ഒരു വർഷത്തിൽ 3600 രൂപ ഗ്യാസ് സിലിണ്ടർ സബ്‌സിഡിയായി ലഭിക്കും.ഈ സബ്സിഡി ആനുകൂല്യം കണക്ഷൻ എടുത്ത സ്ത്രീ ഗുണഭോക്താക്കളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് എത്തിച്ചേരുകയും ചെയ്യും. ഈ പദ്ധതിയിലേക്ക് രാജ്യത്തുള്ള 75 ലക്ഷത്തോളം പേരെ കൂടി പുതിയതായി കൂട്ടിച്ചേർക്കുവാൻ തീരുമാനമെടുത്തിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതിനായുള്ള പോർട്ടൽ നവംബർ മാസം പകുതിയോടെ ഓപ്പൺ ആകുമെന്നാണ് റിപോർട്ടുകൾ.
നിങ്ങളുടെ അടുത്തുള്ള ഗ്യാസ് വിതരണം ഏജൻസി വഴി അപേക്ഷ ക്ഷണിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് അപേക്ഷ നൽകാവുന്നതാണ്. വനിതകളുടെ പേരിൽ മാത്രമെ കണക്ഷൻ എടുക്കുവാൻ സാധിക്കുകയുള്ളൂ. ആധാർ കാർഡും റേഷൻ കാർഡുംമാന് ആവശ്യമായ പ്രധാന രേഖകൾ.റേഷൻകാർഡ് AAY മഞ്ഞ ,PHH പിങ്ക് എന്നിവ ഏതെങ്കിലും ആയിരിക്കണം. കാരണം ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരാകണം അപേക്ഷകർ.
അതിനാൽ എപിഎൽ വിഭാഗത്തിലെ റേഷൻ കാർഡുകാർക്ക് ഈ സൗജന്യം ലഭിക്കുവാൻ സാധ്യതയില്ല. പുതിയ അപേക്ഷ നൽകുമ്പോൾ നിലവിൽ വീട്ടിൽ ഗ്യാസ് കണക്ഷൻ ഉണ്ടാകുവാൻ പാടില്ല. അതുപോലെ നിങ്ങൾക്ക് ഒരു ഗ്യാസ് കണക്ഷൻ നിലവിലുണ്ടെങ്കിൽ അത് ഉജ്ജ്വല യോജനയിലേക്ക് ട്രാൻസ്ഫർ നടത്തുന്നതിനും സാധിക്കില്ല. ഉജ്വൽ യോജന പദ്ധതിയിലേക്കുള്ള അപേക്ഷ ഫോമുകൾ പൂരിപ്പിച്ച് ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, മേൽവിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ എന്നിവയാണ് ഏജൻസികൾ ആവശ്യപ്പെടുന്ന രേഖകൾ.
INDANE,HP,ഭാരത് തുടങ്ങി ഏത് ഗ്യാസ് വിതരണ കമ്പനിയുടെയും കണക്ഷൻ ഈ സ്‌കീം വഴി ലഭിക്കും.2016 മെയ് ഒന്നിനാണ് പ്രധാനമന്ത്രി ഉജ്വല യോജന ആരംഭിച്ചത്. 2026 ആകുമ്ബോഴേക്കും പദ്ധതിയുടെ നേട്ടം ലഭിക്കുന്നവര്‍ 10.35 കോടയായി മാറും.സുപ്രധാന തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങവെയാണ് കേന്ദ്ര സര്‍ക്കാര്‍ ഗ്യാസ് സിലണ്ടര്‍ വില കുറയ്ക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് വരാന്‍ പോകുന്നത്. തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരികയാണ്.
Post a Comment