പാസ്‌പോർട്ടും വിസയും വേണ്ട..!!! ഇന്ത്യക്കാർക്ക് ഈ രാജ്യങ്ങൾ സന്ദർശിക്കാം.ലോകം കാണാനും യാത്രകൾ ചെയ്യാനും ഇഷ്ടമില്ലാത്തവരായിട്ട് ആരും തന്നെ ഉണ്ടാവില്ല. അതിപ്പോൾ വിദേശരാജ്യങ്ങൾ ആണെങ്കിൽ എല്ലാവർക്കും ഇരട്ടി സന്തോഷമാണ്. പക്ഷേ പാസ്പോർട്ട് വിസ രേഖകൾ എന്നിവ സംഘടിപ്പിക്കുക ഇത്തിരി കഷ്ടപ്പാട് നിറഞ്ഞ കാര്യമാണ്. അതും മിക്ക രാജ്യങ്ങളിലേക്കുള്ള വിസകൾ ലഭിക്കാൻ കടമ്പകൾ ഏറെയാണ്. എന്നാൽ എല്ലാ ഇന്ത്യക്കാർക്കും പാസ്പോർട്ട് ഒന്നും കൂടാതെ തന്നെ യാത്ര ചെയ്യാൻ ആവുന്ന രണ്ട് രാജ്യങ്ങളുണ്ട്. അതോടൊപ്പം വിസ രേഖകൾ ഒന്നുമില്ലാതെ തന്നെ യാത്ര ചെയ്യാനാവുന്ന 58 ഓളം രാജ്യങ്ങൾ ഇന്ത്യയ്ക്ക് പുറത്തുണ്ട്.ഇത് നിങ്ങൾക്ക് അറിയുമോ..? ഈ രാജ്യങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണ് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്.
നേപ്പാൾ ഭൂട്ടാൻ
ഇന്ത്യയുടെ അയൽ രാജ്യങ്ങളാണ് നേപ്പാളും ഭൂട്ടാനും. പ്രകൃതിഭംഗി ഉൾപ്പെടെ സുന്ദരമായ ഒരു രാജ്യമാണ് നേപ്പാളും ഭൂട്ടാനും. ഈ രണ്ട് രാജ്യങ്ങളിലും സഞ്ചരിക്കാൻ ഇന്ത്യക്കാർക്ക് പാസ്പോർട്ടിന്റെ ആവശ്യം പോലുമില്ല.നിങ്ങളുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളിൽ ഒന്ന് അതായത് ആധാർ കാർഡ് നിങ്ങളുടെ കൈവശം യാത്ര ചെയ്യുമ്പോൾ സൂക്ഷിച്ചാൽ മതിയാകും.15നും 65 വയസ്സിനും ഇടയിലുള്ള ഇന്ത്യക്കാരായ ആർക്കും തന്നെ ഈ രാജ്യങ്ങളിൽ നിങ്ങളുടെ ആധാർ കാർഡ് എന്ന പ്രധാന രേഖ ഉപയോഗിച്ചുകൊണ്ട് യാത്ര ചെയ്യുവാൻ സാധിക്കും. ഇനി കുട്ടികളുമായിട്ടാണ് യാത്ര പോകുന്നതെങ്കിൽ അവരുടെ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്കൂളിൻറെ ഐഡി കാർഡ് എന്നിവ കയ്യിൽ കരുതിയാൽ മതിയാകും. ഒരു പ്രശ്നവുമില്ലാതെ നിങ്ങൾക്ക് ഈ രണ്ട് രാജ്യങ്ങളിലും സുഖമായിട്ട് യാത്ര ചെയ്യാം. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നെല്ലാം തന്നെ ഈ രണ്ട് രാജ്യങ്ങളിലേക്കും വിമാനം ലഭ്യമാണ്. വോട്ടർ ഐഡി കാർഡ് മാത്രം കാണിച്ചാൽ മതിയാകും വിസയും പാസ്പോർട്ടും ഇല്ലാതെതന്നെ ഇന്ത്യയിൽ നിന്ന് നേപ്പാൾ ടൂർ പാക്കേജുകൾ നിങ്ങൾക്ക് ഇന്ന് നിലവിൽ ലഭ്യമാണ്.
ഇനി പാസ്പോർട്ട് കയ്യിലുള്ളവർക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാവുന്ന നിരവധി രാജ്യങ്ങളുണ്ട്.ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും യാത്ര ചെയ്യാൻ സാധിക്കുന്ന 58 ട്രാവൽ ഡെസ്റ്റിനേഷനുകൾ ലോകമെമ്പാടുമുണ്ട് ശ്രീലങ്ക, ഭൂട്ടാൻ, കെനിയ, മ്യാൻമർ, ഖത്തർ, കമ്പോഡിയ, ഉഗാണ്ട, സിംബാവേ, ഇറാൻ എന്നീ രാജ്യങ്ങൾ ഇവയിൽ ചിലതാണ്.യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ അറിവ് വളരെയധികം ഉപകാരപ്പെടട്ടെ.എല്ലാവരും ഒന്ന് ഷെയർ ചെയ്യുക.
Post a Comment