Copyrighted © By Chrishal Media
റേഷൻ കാർഡുള്ള എല്ലാ ഗുണഭോക്താക്കളെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനമാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും വന്നിരിക്കുന്നത്.5 വർഷത്തേക്ക് കേന്ദ്ര സർക്കാർ സൗജന്യ റേഷൻ പ്രഖ്യാപിച്ചിരിക്കയാണ്.എല്ലാ റേഷൻ കാർഡ് ഉടമകളും ഈ പ്രധാന അറിയിപ്പ് പൂർണമായി ശ്രദ്ധിക്കുക.
രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്ര പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY). ഒന്നാം മോദി സർക്കാരിന്റെ കാലത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ജനപ്രിയ പദ്ധതി അവതരിപ്പിച്ചത്.ഈ പദ്ധതി പ്രകാരം 5 കിലോ ഗ്രാം ഗോതമ്പ് അല്ലെങ്കിൽ അരി ഗുണഭോക്തൃ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സൗജന്യമായി ലഭിക്കും. ഓരോ കുടുംബത്തിനും ഒരു കിലോഗ്രാം കടല 5 മാസം കൂടി സൗജന്യമായി ലഭിച്ചിരുന്നു. രാജ്യത്തെ 80 കോടിയിലധികം ആളുകൾക്ക് ഈ പദ്ധതി പ്രയോജനകരമാണ് .രണ്ടാം മോദി സർക്കാരിന്റെ കാലത്ത് കൊവിഡിനേത്തുടർന്ന് പദ്ധതി നീട്ടി നൽകിക്കൊണ്ടിരിക്കുകയാണ്. ദരിദ്രരായ ആളുകൾക്ക് രാജ്യത്ത് പട്ടിണി കിടക്കേണ്ടി വരില്ലെന്നും നിലവിലെ കൊവിഡ് മഹാമാരി സമയത്തും സൗജന്യ റേഷൻ നൽകുന്നതിനായി ലോക്ക്ഡൗണിന് തൊട്ടുപിന്നാലെയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.
എന്നാൽ ഇപ്പോൾ രാജ്യത്ത് തെരഞ്ഞെടുപ്പ് കാലമടുക്കുകയാണ്.ഇതിനുമുന്നോടിയായി കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി അടുത്ത 5 വര്‍ഷത്തേക്കു കൂടി നീട്ടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണു പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭാ തിരഞ്ഞെടുപ്പിനു കളമൊരുക്കുന്ന രീതിയിൽ തന്നെ ഈ വലിയ പ്രഖ്യാപനം നടത്തിയത്.'സൗജന്യ റേഷൻ പദ്ധതിയുടെ കാലാവധി ഡിസംബറില്‍ പൂര്‍ത്തിയാകുമെങ്കിലും അത് അടുത്ത 5 വര്‍ഷത്തേക്കു കൂടി ഈ സാഹചര്യം കണക്കിലെടുത്ത് നീട്ടും.സൗജന്യ റേഷൻ പദ്ധതി 5 വര്‍ഷത്തേക്കു കൂടി നീട്ടുന്നതോടെ 2 ലക്ഷം കോടി രൂപയുടെ അധികച്ചെലവാണു കേന്ദ്രത്തിനുണ്ടാകുക.
കേന്ദ്ര ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം നിലവില്‍ 81.35 കോടി ആളുകള്‍ക്കാണ് ഇതുവഴി സൗജന്യ റേഷൻ ലഭിക്കുന്നത്.2020 ല്‍ കോവിഡ് കാലത്ത് ആരംഭിച്ച സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി അവസാനിച്ചതിനു പിന്നാലെ ജനുവരിയിലാണ്, ദേശീയ ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം അന്ത്യോദയ അന്നയോജന (മഞ്ഞക്കാര്‍ഡ്), PHH (പിങ്ക് കാര്‍ഡ്) എന്നീ മുൻഗണനാ വിഭാഗം റേഷൻ കാര്‍ഡ് ഉടമകള്‍ക്കു സൗജന്യനിരക്കില്‍ നല്‍കിയിരുന്ന അരി വിഹിതം പൂര്‍ണമായി സൗജന്യമാക്കി പുതിയ പദ്ധതി നടപ്പാക്കിയത്. ഒരു വര്‍ഷത്തേക്കായിരുന്നു ഇത്.ഈ പദ്ധതി ഇപ്പോൾ നീട്ടിയ സാഹചര്യത്തിൽ മഞ്ഞ കാര്‍ഡ് ഉടമകൾക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്ബും സൗജന്യമായി ലഭിക്കും. പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്ബും സൗജന്യമായി ലഭിക്കും
Post a Comment