രാജ്യത്തെ സ്ത്രീജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കികൊണ്ട് നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോൾ നടപ്പിലാക്കുന്നത്.സ്വയം തൊഴിലിലൂടെ, സ്ത്രീകള്ക്ക് നല്ല വരുമാനം കണ്ടെത്തുന്നത്തിനായിട്ടുള്ള വിവിധ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഈയൊരു പദ്ധതി വഴി രാജ്യത്തെ സ്ത്രീകള്ക്ക് സൗജന്യമായി തയ്യല്‍ മെഷീന് വിതരണം ചെയ്യുന്നതിനായി തീരുമാനമായിട്ടുണ്ട്.പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീന് യോജന എന്ന കേന്ദ്ര പദ്ധതിയ്ക്ക് കീഴിലാണ്, ഇത്തരത്തിൽ സ്ത്രീകള്ക്കായി സൗജന്യ തയ്യല്‍ മെഷീന് വിതരണം ചെയ്യുന്നത്.
ഈ പദ്ധതിയിലൂടെ തയ്യല്‍ മെഷീന് ലഭിക്കുന്നതിനായി, 20 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സ്ത്രീകള്ക്കും അപേക്ഷ സമർപ്പിക്കാം.സ്ത്രീജനങ്ങളെ സ്വന്തമായി ജോലി ചെയ്തു വരുമാനം നേടുന്നതിനും അവരെ ജോലിക്കു പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും 50,000 ത്തിലധികം സ്ത്രീകള്ക്ക്, സൗജന്യ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി . ഈ പദ്ധതി ഗ്രാമീണ,
നഗര മേഖലകളില്‍ ഏറെ സാധ്യതയുള്ളതാണ് .മാത്രമല്ല പ്രത്യേകിച്ചും വിധവകൾക്കും അംഗവൈകല്യമുള്ള സ്ത്രീകൾക്കും ഇതിലേക്ക് അപേക്ഷിക്കുന്നതിനു മുൻഗണന ലഭിക്കുന്നതായിരിക്കും. ഇതിലേക്കായി അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം 12000 രൂപയിൽ കൂടുതലാകുവാൻ പാടില്ല .
ഇതിലേക്ക് അപേക്ഷിക്കുന്നതിനായിട്ടു പി എം തയ്യിൽ മെഷീൻ യോജനയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പോയിട്ട് അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്തു അത് പൂരിപ്പിച്ചതിനുശേഷം അതിനൊപ്പം നിങ്ങളുടെ ആധാർ കാർഡ് ,വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ,ഐ ഡി കാർഡ് ,വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ അപേക്ഷ സമര്പിക്കുകയാണെങ്കിൽ ഇതുപോലെയുള്ള തയ്യൽ മെഷീൻ നിനിങ്ങൾക്ക് അര്ഹതയുണ്ടെങ്കിൽ ഉറപ്പായും ലഭിക്കാൻ സാധ്യതയുണ്ട്.ഈ ഒരു പദ്ധതിയെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനായി നിങ്ങളുടെ അടുത്തുള്ള പഞ്ചായത്തിലോ അല്ലെങ്കിൽ നിങ്ങളുടെ സ്ഥലത്തെ വാർഡ് മെമ്പറിനോട് അന്വേഷിച്ചാൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതായിരിക്കും.
അപ്പോൾ ജോലി ചെയ്യാൻ താല്പര്യമുള്ളവരും .പുതിയ ചെറിയൊരു സംരംഭം തുടങ്ങാൻ താല്പര്യമുള്ളവരും പ്രത്യേകിച്ചും പുതിയ ടൈലറിങ് ഷോപ്പ് ആരംഭിക്കാൻ താല്പര്യമുള്ളവരുമായ നിരവധി സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട് .അവർക്കൊക്കെ വളരെയധികം ഉപകാരപ്പെടുന്നതായ ഒരു നല്ല പദ്ധതിയാണ് പ്രധാന മന്ത്രി ഫ്രീ തയ്യൽ മെഷീൻ യോജന.അർഹതയുള്ളവരെല്ലാം തന്നെ അപേക്ഷിക്കുവനായിട്ടു ശ്രമിക്കുക .
Post a Comment