നിങ്ങളുടെ സ്മാർട്ട് ഫോൺ പൊട്ടിത്തെറിക്കും..? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്..!!! |Will your smartphone explode..?

 

Smartphones exploding reasons

Copyrighted © By Chrishal Media 

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ പ്രധാനമായും കൊച്ചുകുട്ടികൾ മുതൽ മുതിർന്ന ആളുകളെല്ലാവരും തന്നെ ശ്രദ്ധിയ്ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.എല്ലാ പൊതുജനങ്ങളുടെയും അറിവിലേക്കായി വാർത്ത നിങ്ങൾ എല്ലാവരും തന്നെ ഷെയർ ചെയ്യാൻ മറക്കരുത്.കാരണം ,കഴിഞ്ഞ ദിവസം തൃശ്ശൂരില്സ്മാര്ട്ട്ഫോണ്പൊട്ടിത്തെറിച്ച്എട്ടുവയസ്സുകാരി മരണമടഞ്ഞ വാര്ത്ത വളരെ വേദനയോടെയാണ് കേരള ജനത കണ്ടത്.

സ്മാര്ട്ട്ഫോണുകള്പൊട്ടിത്തെറിക്കുന്നത് ഇപ്പോഴൊരു പുതിയ കാര്യമേയല്ല.മുൻകാലങ്ങളിലും ഇത്തരത്തിൽ സ്മാര്ട്ട്ഫോണുകള്പൊട്ടിത്തെറിച്ച്മനുഷ്യജീവന്നഷ്ടമാകുന്ന സംഭവങ്ങള്ഉണ്ടായിട്ടുണ്ട്.നാളെ നിങ്ങളുടെ കൈവശമുള്ള ഫോണുകൾക്കും ഇത് സംഭവിച്ചുകൂടായ്കയില്ല .സ്മാര്ട്ട്ഫോണുകൾ ഉപയോഗിക്കുന്നവരുടെ അശ്രദ്ധ തന്നെയാണ് ഇത്തരം അപകടങ്ങള്ക്ക് മിക്കപ്പോഴും കാരണമാകുന്നത്.അതിനാൽ തന്നെ ഒരു ഫോൺ പൊട്ടിത്തെറിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയെന്നു എല്ലാവരും തന്നെ മനസിലാക്കിയിരിക്കുക.

ഇലക്ട്രോണിക് വസ്തുക്കള്പൊതുവെ അപകട സാധ്യതയുള്ളവയാണെങ്കിൽ കൂടിയും സ്മാര്ട്ട് ഫോണുകൾ പൊതുവെ സുരക്ഷിതമാണ്.എന്നിരുന്നാലും സ്മാർട്ട് ഫോണ്പൊട്ടിത്തെറിച്ച്ഉപയോക്താവിന് പരിക്ക് പറ്റുന്ന സംഭവങ്ങളും പലരുടെയും ജീവന്പോലും നഷ്ടപ്പെടുന്ന സാഹചര്യങ്ങളും നാം വാര്ത്തകളില്അറിഞ്ഞിട്ടുണ്ട്.എന്നാൽ അത്തരം സംഭവങ്ങള്മുന്കൂട്ടി കണ്ട് ഒഴിവാക്കുക മാത്രമാണ് ഒരു ഉപഭോക്താവ് എന്ന നിലയില്നമുക്ക് ഇന്നത്തെ സാഹചര്യത്തിൽ ചെയ്യാന്സാധിക്കുക.ഒരു സ്മാര്ട്ട് ഫോണ്പൊട്ടിത്തെറിക്കാന്നിരവധി കാരണങ്ങളുണ്ടെന്ന് ടെക് വിദഗ്ധര്ചൂണ്ടിക്കാട്ടുന്നുണ്ട്.


സ്മാര്ട്ട്ഫോണ്പൊട്ടിത്തെറിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം തന്നെ അവയിലെ കേടായ ബാറ്ററിയാണ്. മൊബൈല്ഫോണുകളും സ്മാര്ട്ട്ഫോണുകളും പൊതുവെ ലിയോണ്ബാറ്ററികൾ കൊണ്ടാണ് നിർമ്മിക്കുന്നത്. ഇത്തരം ലിയോണ്ബാറ്ററികൾ കെമിക്കലി ബാലന്സ്ഡ് ആയി തുടരേണ്ടതുണ്ട്. ബാറ്ററികളിലെ രാസവസ്തുക്കള്അമിതമായ ചൂടുമായി സമ്ബര്ക്കം പുലര്ത്തുകയോ അതല്ലെങ്കില്അവയുടെ കേസിങ്ങിന് കേടുപാടുകള്സംഭവിക്കുകയോ ചെയ്താല്അവ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്.

ഇനി അതുപോലെ തന്നെ ബാറ്ററികള്അമിതമായി ചൂടാകുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. വളരെ ചൂടുള്ള അന്തരീക്ഷ ഊഷ്മാവില്സ്മാർട്ട് ഫോണ്ചാര്ജ് ചെയ്യുകയോ,അതുമല്ലെങ്കിൽ രാത്രി മുഴുവന്ബാറ്ററി ചാര്ജ്ജ് ചെയ്യാന്വയ്ക്കുകയോ ചെയ്താല്ഇത്തരത്തില്ഫോണ്ബാറ്ററി ചൂടാകും. ഇനി അതോടൊപ്പം തന്നെ ഫോൺ ചാര്ജ് ചെയ്യുമ്ബോള്കോളുകള്ക്കായോ മറ്റെന്തെങ്കിലും ആവശ്യങ്ങള്ക്കായോ ഉപയോഗിച്ചാലും ബാറ്ററി ചൂടാകാന്സാധ്യതയുണ്ട്.നമുക്കറിയാം ഓരോ സ്മാര്ട്ട്ഫോണ്ബാറ്ററിക്കും കൃത്യമായ ചാര്ജിങ് സൈക്കിള്നൽകിയിട്ടുണ്ട്. ലി-അയണ്ബാറ്ററികളുടെ കാര്യത്തില്ചാര്ജിങ് സൈക്കിള്അവസാനിച്ച്കഴിഞ്ഞും ബാറ്ററികൾ അവയിൽ ഉപയോഗിച്ചാല്വേഗത്തില്തന്നെ ബാറ്ററി ബള്ജായി വരുന്നതായിരിക്കും. ഇത്തരത്തില്വീര്ത്ത് വരുന്ന ബാറ്ററികള്പൊട്ടിത്തെറിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ നിങ്ങളുടെ ഫോണിലെ ബാറ്ററികള്വീര്ത്ത് വരുന്നതായി ശ്രദ്ധയില്പ്പെട്ടാല്ഉടനെ തന്നെ അവ മാറ്റി പുതിയത് വയ്ക്കുകയാണ് ചെയ്യേണ്ടത്.അല്ലെങ്കിൽ പുതിയ ഫോണിലേക്ക് മാറുകയാണ് ചെയ്യേണ്ടത്.


ഇനി അടുത്തതായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് ഫോൺ ചാര്ജറുകള്‍.വിലക്കുറവിന്റെ പിന്നാലെ പോകുന്നവരാണ് പൊതുവെ മലയാളികൾ.കമ്ബനികൾ നിര്ദേശിക്കുന്നതല്ലാത്ത ചാര്ജറുകള്ഉപയോഗിച്ച്ഫോണ്ബാറ്ററി ചാര്ജ് ചെയ്യുന്നതും വലിയ അപകടങ്ങള്ക്ക് കാരണമാകുമെന്ന് എല്ലാവരും മനസിലാക്കിയിരിക്കണം.ഫോണിന്റെ ബാറ്ററി അത് ഡിസൈന്ചെയ്തിരിക്കുന്നതിനേക്കാള്കൂടുതല്കറണ്ടൊ വോള്ട്ടേജോ ഉപയോഗിച്ച്ചാര്ജ് ചെയ്താല്ബാറ്ററി വേഗത്തില്നശിക്കുന്നതായിരിക്കും. ഏതെങ്കിലുമൊക്കെ ചാര്ജര്ഉപയോഗിച്ച്ഫോണ്ചാര്ജ് ചെയ്യുന്നതാണ് ഇന്ത്യയില്സ്മാര്ട്ട്ഫോണുകള്പൊട്ടിത്തെറിക്കുന്നതിനുള്ള പ്രധാന കാരണമെന്നാണ് ടെക് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഫോണുകൾ ഉപയോഗിക്കുമ്പോഴും ചാർജ് ചെയ്യുമ്പോഴും ഫോണ്പൊതുവേ അമിതമായി ചൂടാകുന്ന സാഹചര്യങ്ങള്ഒഴിവാക്കുകയോ ചൂടായാല്അതുപയോഗിക്കുന്നത് നിര്ത്തുകയോ വേണമെന്നതാണ് ഉപയോക്താക്കള്ആദ്യം സാഹചര്യത്തിൽ ചെയ്യേണ്ടത്..


ഫോണ്‍ പൊട്ടിത്തെറിക്കാന്‍ പോകുന്നതിന് മുമ്ബ് നിങ്ങള്ക്കൊരിക്കലും അപായ സന്ദേശം ലഭിക്കുകയില്ല.പക്ഷെ ഇത്തരത്തിൽ പൊട്ടിത്തെറിക്കാൻ പോകുന്നതിനു മുൻപ് ചില ലക്ഷണങ്ങള്ഫോണ്പ്രകടിപ്പിച്ചെന്ന് വരാം.തൊട്ടാല്പൊള്ളുന്ന ചൂട് ഫോണില്നിന്ന് ഉണ്ടാവുക, ചെറിയ ചീറ്റലോ പൊട്ടലോ പോലുള്ള ശബ്ദങ്ങള്ഫോണില്നിന്ന് കേള്ക്കുക, പ്ലാസ്റ്റിക്കോ മറ്റ് രാസവസ്തുക്കളോ കത്തുമ്ബോഴുണ്ടാകുന്ന ഗന്ധം അനുഭവപ്പെടുക, ഫോണിന്റെ ആകൃതിയില്പെട്ടെന്ന് എന്തെങ്കിലും വ്യത്യാസം സംഭവിക്കുക എന്നീ കാര്യങ്ങളുണ്ടായാല്എല്ലാവരും ജാഗ്രതപുലർത്തേണ്ടതാണ്.അതോടൊപ്പം തുടര്ച്ചയായി മണിക്കൂറുകളോളം ഫോണ്ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുകയാണ് ആദ്യം നാം ചെയ്യേണ്ടത്.ഒരിക്കലും ഫോണ്ചാര്ജ് ചെയ്ത് കൊണ്ടിരിക്കുമ്ബോള്ഉപയോഗിക്കരുത്.ഫോണിന്റെ ബാറ്ററിയുടെ 'ആരോഗ്യം' കാത്തുസൂക്ഷിക്കുന്നതിനായി ശരിയായ രീതിയില്മാത്രം ഫോണ്ചാര്ജ് ചെയ്യുക.എല്ലാ പൊതുജനങ്ങളുടെയും അറിവിലേക്കായി വാർത്ത നിങ്ങൾ എല്ലാവരും തന്നെ ഷെയർ ചെയ്യാൻ മറക്കരുത്.

                                            Copyrighted © By Chrishal Media 

0/Post a Comment/Comments