ഡിഗ്രി യോഗ്യത മതി..!!! SBI യിൽ ജോലി നേടാം...8773 ഓളം ഒഴിവുകളിലേക്ക് അപേക്ഷിക്കാം ꘡Get job in SBI

 

Get job in State Bank of India...Apply for 8773 vacancies in SBI .Degree qualification is enough..!!!

                                            © Copyrighted By Chrishal Media 

ഡിഗ്രി യോഗ്യത മതി..!!! SBI യിൽ ജോലി നേടാം...8773 ഓളം ഒഴിവുകളിലേക്ക് അപേക്ഷിക്കാം ꘡Get job in State Bank of India...Apply for 8773 vacancies in SBI .Degree qualification is enough..!!! ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് സന്തോഷവാർത്തയെത്തി.കേന്ദ്ര സര്‍ക്കാര്‍ ജോലി നേടുന്നതിനുള്ള ഒരു സുവര്‍ണാവസരമാണ് ഇപ്പോള്‍ നിങ്ങൾക്കായി കൈവന്നിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) യിലേക്കാണ് ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പുതിയ നിയമനം റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂനിയര്‍ അസോസിയേറ്റ് ക്ലര്‍ക്ക് തസ്തികയിലേക്ക് നിലവില്‍ 8773 ഓളം  ഒഴിവുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. SBI നടത്തുന്ന എഴുത്ത് പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തില്‍ നേരിട്ടാണ് തെരഞ്ഞടുപ്പ് നടക്കുക.ഡിഗ്രി യോഗ്യതയുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ ഇപ്പോൾ  ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.അവസാന തീയതി 2023 ഡിസംബര്‍ 07.

തസ്തികയും  ഒഴിവുകളും

ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട്& സെയില്‍സ്) ക്ലര്‍ക്ക് ഗ്രേഡ്

ഈ തസ്തികയിലേക്ക്  ഇന്ത്യയൊട്ടാകെ 8773 ഒഴിവുകളാണ് പുതുയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കേരളത്തിലും ലക്ഷദ്വീപിലുമായി ആകെ 50 ഒഴിവുകളുണ്ട്. അതായത് നിങ്ങളുടെ തൊട്ടടുത്ത SBI ബാങ്കിൽ ഒരു  ജോലി നേടാനുള്ള സുവര്‍ണാവസരം വന്നെത്തി എന്നർത്ഥം.

വിദ്യാഭ്യാസ യോഗ്യത

SBI  വിജ്ഞാപനം അനുസരിച്ച്  അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി

20 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് ഈ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനാവുക. (02-04-1995 നും 01-04-2003 നും ഇടയില്‍ ജനിച്ച ഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക).SC , ST , OBC , PWD, വിരമിച്ച സൈനികര്‍ എന്നിവര്‍ക്കായി നിയമാനുസൃതമായ പ്രായ ഇളവ് ലഭിക്കുന്നതായിരിക്കും.

അപേക്ഷ ഫീസ്
GENERAL ,OBC , EWS ഉദ്യോഗാര്‍ഥികള്‍ക്ക് 750 രൂപയാണ് അപേക്ഷ ഫീസ് അടയ്‌ക്കേണ്ടിവരിക.
SC , ST , PWD വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല.
SBI  പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനം അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ഉദ്യോഗാർഥികളും പൂര്‍ണ്ണാമായി വായിച്ച്‌ മനസിലാക്കിയതിനുശേഷം വേണം ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍. SBI യുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.കേരളത്തില്‍ ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങൾ  ഉണ്ടായിരിക്കും.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി വെബ്സൈറ്റ്  സന്ദര്‍ശിക്കുക.
APPLY HERE

0/Post a Comment/Comments