സംസ്ഥാനത്തെ നാല് ഇനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്തുവാൻ ആയിട്ട് ഇന്ന് ചേർന്ന മദ്രസഭയുടെ തീരുമാനം വന്നിരിക്കുകയാണ്. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സർക്കസ്, അവശകായികതാര, വിശ്വകർമ്മ, അവശകലാകാര പെൻഷൻ തുകകളാണ് നിലവിൽ വർദ്ധിപ്പിച്ചിരിക്കുന്നത്. അവശകലാകാര പെൻഷൻ നിലവിൽ ആയിരം രൂപയാണ് നൽകിവരുന്നത്. അതുപോലെതന്നെ അവശ കായിക താരങ്ങൾക്ക് 1300 രൂപയും ,സർക്കസ് കലാകാർക്ക് 1200 രൂപയും വിശ്വകർമ്മ പെൻഷൻ ഇനത്തിൽ 1400 രൂപയും ആണ് നൽകിവന്നിരുന്നത്. കഴിഞ്ഞദിവസം അങ്കണവാടി - അതുപോലെതന്നെ ആശ ജീവനക്കാരുടെ വേദനയുണ്ടായിരുന്നു ഉയർത്തുകയുണ്ടായിരുന്നു അങ്കണവാടി ആശ ജീവനക്കാർക്ക് ആയിരം രൂപ വരെയാണ് വേദന വർധിപ്പിച്ചത്.
88,977 ആളുകൾക്ക് ഈ നേട്ടം ലഭിക്കുന്നതാണ്. അതുപോലെതന്നെ അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 10 വർഷത്തിൽ കൂടുതൽ സേവന കാലാവധി ഉള്ളവർക്ക് നിലവിലെ വേതനത്തിൽ നിന്നും ആയിരം രൂപ കൂട്ടിയിരിക്കുകയാണ് .മറ്റുള്ളവർക്ക് എല്ലാം തന്നെ 500 രൂപയുടെ വർദ്ധനവാണുള്ളത്.62,852 ആളുകൾക്കാണ് വേതന വർദ്ധന ലഭ്യമാവുക. ഇതിൽ തന്നെ 32,989 ഓളം ആളുകൾ വർക്കർമാരാണ്.
Post a Comment