പാൻ കാർഡിൽ ഈ തെറ്റ് വരുത്തിയോ..? നിങ്ങളെ കാത്തിരിക്കുന്നത് 10000 രൂപയുടെ പിഴയാണ്..! ⎹Penalty Rs. 10000 fine for Multiple PAN Cards⎹ How to Surrender / Return

Penalty Rs. 10000 fine for Multiple PAN Cards⎹and  How to Surrender

Copyrighted By Chrishal Media ©


പാൻ കാർഡിൽ ഈ തെറ്റ് വരുത്തിയോ..? നിങ്ങളെ കാത്തിരിക്കുന്നത് 10000 രൂപയുടെ പിഴയാണ്..! Penalty for Multiple PAN Cards, How to Surrender / Return Rs. 10000 fine

 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന തിരിച്ചറിയൽ രേഖകളാണ് ആധാർ കാർഡും, പാൻ കാർഡും. അതിൽ ആധാർ ഏറ്റവും പ്രധാനപ്പെട്ട ഒഴിച്ചുകൂടാനാവാത്ത രേഖയാണ്,എങ്കിൽ കൂടിയും  മറ്റൊരു പ്രധാന  തിരിച്ചറിയൽ രേഖയായി പാൻ കാർഡ് ബാങ്ക് ഇടപാടുകൾക്ക് നിർബന്ധമായും  കൂടിയേ തീരൂ. 10000  രൂപയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും,സുഗമമായ രീതിയിൽ  ബാങ്കിങ് സേവനം ആസ്വദിക്കാനും രാജ്യത്തെ പൗരന്മാർ പാൻ കാർഡ് നമ്പർ എടുക്കേണ്ടത് നിർബന്ധമാണ്.

എന്നാൽ ഒന്നിലധികം പാൻ കാർഡുകൾ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ എന്തായിരിക്കും സംഭവിക്കുക. അത് ഒഴിവാക്കാൻ എന്തായിരിക്കും പ്രതിവിധി..? രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്കും ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ ഉണ്ടെന്നാണ് കണക്കുകൾ പുറത്തുവരുന്നത്. ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ കൈവശം വച്ചാലുള്ള ഭവിഷ്യത്ത് അനവധിയാണ്. ആദായ നികുതി വകുപ്പ് കനത്ത പിഴ ചുമത്തും.

ഇന്ത്യ രാജ്യത്തെ ഒരു നികുതി ദാതാവിന് നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യയാണ് യഥാർത്ഥത്തിൽ പാൻ അഥവാ പെർമനന്റ് അക്കൗണ്ട് നമ്പർ (PAN). പാൻ നമ്പറിൽ ആദ്യം 5 ഇംഗ്ലീഷ് അക്ഷരങ്ങളും പിന്നെയുള്ള 4 അക്കങ്ങളും, അവസാനം ഒരു ഇംഗ്ലീഷ് അക്ഷരവുമാണുള്ളത്. ഇത് നികുതി ദായകരുടെ പൂർണമായ വിവരങ്ങൾ ശേഖരിക്കുന്നതിനു വേണ്ടിയാണ് തയ്യാറാക്കിയിട്ടുള്ളത്.അതായത് വ്യക്തിഗത നമ്പറുകളാണ് പാൻ നമ്പർ .അതിനാൽ തന്നെ രാജ്യത്തെ  ഓരോ വ്യക്തിക്കും ഒരു പാൻ കാർഡ് മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. ഒരു വ്യക്തിക്കോ കമ്പനിക്കോ ഒന്നിൽ കൂടുതൽ പാൻ നമ്പറുകൾ ഉള്ളത് നിയമവിരുദ്ധമാണ്. ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ കൈവശം വെച്ചതായി നിങ്ങൾ  പിടിക്കപ്പെട്ടാൽ ആദായനികുതി വകുപ്പ്  നിയമനടപടി സ്വീകരിച്ച് നിങ്ങൾക്ക് സാമ്പത്തിക പിഴ ചുമത്തുന്നതായിരിക്കും.

ഇതുപ്രകാരം ആദായനികുതി നിയമം 1961 ലെ സെക്ഷൻ 272 ബി പ്രകാരമാണ് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശമുണ്ടെങ്കിൽ  നിയമനടപടി സ്വീകരിക്കുക.ഈ വകുപ്പ് പ്രകാരം ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉള്ള വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്തപ്പെടും.അതിനാൽ തന്നെ  ഇത്തരത്തിൽ രണ്ട് പാൻകാർഡുകളുള്ള  വ്യക്തികൾ  രണ്ടാമത്തെ പാൻ കാർഡ് ആദായ നികുതി വകുപ്പിന് മുൻപാകെ  സറണ്ടർ ചെയ്യണമെന്നും ചട്ടത്തിൽ പറയുന്നു. ഓൺലൈനായി തന്നെ  നിങ്ങൾക്ക് ഇക്കാര്യം  ചെയ്യാവുന്നതാണ്.

0/Post a Comment/Comments