ഹൈസ്കൂൾ വിദ്യാർഥികൾക്ക് 10000 രൂപയുടെ സ്കോളർഷിപ്പ് - PNB Housing Finance Protsahan Scholarship for Class 9th (23-24).അവസാന തീയതി 31-12-2023

  

PNB Housing Finance Protsahan Scholarship for Class 9th (23-24)

Copyrighted By Chrishal Media ©

കേരളത്തിൽ പഠിക്കുന്ന  ഹൈസ്കൂൾ വിദ്യാർഥികൾക്കായി 2023-2024 വർഷത്തെ  PNB ഹൗസിങ് ഫിനാൻസ് പ്രോത്സാഹൻ സ്കോളർഷിപ്പിലേക്ക് ഇപ്പോൾ പുതിയതായി അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ് 2023 സെപ്റ്റംബർ 1 മുതലാണ് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്.2019-2020 കാലഘട്ടത്തിലാണ് PNB ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് പെഹൽ ഫൗണ്ടേഷൻ സ്ഥാപിതമായത്.CSR പ്രോഗ്രാമുകൾ നടപ്പിലാക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു  മാധ്യമമാണിത്.നമ്മുടെ  സമൂഹത്തിലെ താഴ്ന്ന വിഭാഗത്തിൽപെട്ടവരുടെ  വളർച്ചയ്ക്കും  ക്ഷേമത്തിനുമൊക്കെയാണ്  ഇത് സ്ഥാപിച്ചത്.താഴെത്തട്ടിലുള്ളവരുടെ ജീവിത നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസുമായി (TISS) പങ്കാളിത്തം നേടുന്നതിനുമാന്  PNB HF സമഗ്രമായ ലക്ഷ്യം.

അപേക്ഷിക്കാനുള്ള യോഗ്യത :

  • ഒമ്പതാം ക്ലാസിൽ കുറഞ്ഞത് 60% മാർക്ക്‌ ഉണ്ടായിരിക്കേണ്ടതാണ്.
  • പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
  • പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷ സമർപ്പിക്കാം.
  • കുടുംബവരുമാനം 300000.00-ൽ താഴെയുള്ള വിദ്യാർത്ഥിക്ക് മാത്രമേ സ്‌കോളർഷിപ്പ് ലഭ്യമാവൂ.
  • എല്ലാ ജാതി വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാം.
  • അപേക്ഷകർക്ക്  ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
  • ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.(അതിനായി എട്ടാം ക്ലാസ്സിലെ മാർക്കാണ്  യോഗ്യത മാനദണ്ഡമായി കണക്കാക്കുക. കുറഞ്ഞത് 60% മാർക്ക്‌ എട്ടാം ക്ലാസ്സിലെ പരീക്ഷയ്ക്ക് ഉണ്ടായിരിക്കേണ്ടതാണ്.)
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ :

  1. Applicant Photo -(അപേക്ഷകന്റെ ഫോട്ടോ)
  2. Proof of Identity- (ഐഡന്റിറ്റി പ്രൂഫ്)
  3. Proof of Address -(വിലാസത്തിന്റെ തെളിവ്)
  4. Proof of Income letter from nearest Government authority. (i.e Tehsildar, Gram Panchyat, Local Corporator etc.) -അടുത്തുള്ള സർക്കാർ അധികാരിയിൽ നിന്നുള്ള വരുമാന കത്ത്. (അതായത് തഹസിൽദാർ, ഗ്രാമപഞ്ചായത്ത്, ലോക്കൽ കോർപ്പറേറ്റർ തുടങ്ങിയവർ).
  5. Student Bank passbook/Kiosk - (സ്റ്റുഡന്റ് ബാങ്ക് പാസ്ബുക്ക് / കിയോസ്ക്)
  6. Last academic year marksheet- (കഴിഞ്ഞ അധ്യയന വർഷത്തെ മാർക്ക് ഷീറ്റ്)
  7. Current year fees receipts- (നിലവിലെ വർഷത്തെ ഫീസ് രസീതുകൾ)
  8. Admission Letter- (അഡ്‌മിഷൻ ലെറ്റർ )
  9. Bonafide certificate (Need to Download from Scheme question only) -(ബോണഫൈഡ് സർട്ടിഫിക്കറ്റ് (സ്‌കീമിൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ടത് മാത്രം ചോദ്യമാണ്)
  10. Latest College Marksheets (Except first year students)- (ഏറ്റവും പുതിയ കോളേജ് മാർക്ക്ഷീറ്റുകൾ (ഒന്നാം വർഷ വിദ്യാർത്ഥികൾ ഒഴികെ).
NOTE: അപ്‌ലോഡ് ചെയ്‌ത എല്ലാ രേഖകളും വ്യക്തവും .jpeg .png ഫയലിൽ മാത്രമായിരിക്കണം

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് - Click Here

അപേക്ഷ സമർപ്പിക്കാൻ ഉള്ള അവസാന തീയതി 31-12-2023 ആണ്.  
10000 രൂപയാണ് ലഭ്യമാകുന്ന സ്‌കോളർഷിപ്പ് തുക.

0/Post a Comment/Comments