Copyrighted By Chrishal Media ©
നമ്മുടെ സംസ്ഥാനത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിവിധങ്ങളായിട്ടുള്ള ആനുകൂല്യങ്ങളാണ് ദിനംപ്രതി ജനങ്ങൾക്കായി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഭാര്യക്കും ഭർത്താവിനും ലഭിക്കുന്ന ഒരു ആനുകൂല്യത്തെ കുറിച്ചുള്ള വിശദവിവരങ്ങളാണ് ഇവിടെ ഷെയർ ചെയ്യുന്നത്. മിശ്ര വിവാഹിതരായ ദമ്പതികൾക്ക് ഒറ്റത്തവണ ധനസഹായമായി 30,000 രൂപ വരെയാണ് ഈ ധനസഹായ പദ്ധതി
വഴി ലഭ്യമാവുക.
പഞ്ചായത്തുകൾ , മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിൽ എഗ്രിമെൻറ് വെച്ച് നൽകുന്ന ഒരു ധനസഹായമാണിത്. പ്രധാനമായും ദമ്പതികൾക്കായി അവരുടെ കുടുംബജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ധനസഹായമാണ് ഈ 30000 രൂപ സർക്കാർ നൽകുന്നത് .ഈയൊരു ധനസഹായ പദ്ധതിയിലേക്ക് അധികമായി ആളുകൾ അപേക്ഷ സമർപ്പിക്കാറില്ലാത്തത് കൊണ്ടുതന്നെ ഇപ്പോൾ അപേക്ഷ സമർപ്പിക്കുന്ന ഒട്ടുമിക്ക എല്ലാ ആളുകൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതിന്
അർഹതയുണ്ടാകുകയും ചെയ്യും.
പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനായി
വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കൂടാൻ പാടുള്ളതല്ല എന്നൊരു നിബന്ധനയുണ്ട്.അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ വരുമാന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങിയ മറ്റു അനുബന്ധ രേഖകൾ സഹിതം അപേക്ഷയോടൊപ്പം തന്നെ ഹാജരാക്കേണ്ടതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനായി നിങ്ങളുടെ അടുത്തുള്ള സാമൂഹ്യനീതി വകുപ്പ്ബോർഡിൻറെ ഓഫിസുമായി ബന്ധപെടുക.മിശ്രവിവാഹിതരായ ദമ്പതികളെ സംബന്ധിച്ച് അവർക്ക് ഏറെ പ്രയോജനകരമായ ഒരു ധനസഹായം തന്നെയാണിത്. അതിനാൽ തന്നെ അർഹരായ എല്ലാ ആളുകളും ഈ ഒരു ധനസഹായ
പദ്ധതിയുടെആനുകൂല്യം പരമാവധി നേടിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക
സാമൂഹ്യ നീതി വകുപ്പ് പോർട്ടൽ - Click here👍
Post a Comment