Copyrighted © by Chrishal Media
ഇന്ത്യയിൽ വ്യോമസേനയില്‍ ഓഫീസറാകാൻ സുവർണ്ണാവസരം...വ്യോമസേനയിൽ കമ്മിഷൻഡ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (AFCAT )/എൻ.സി.സി.ഇപ്പോൾ സ്പെഷ്യല്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഫ്ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (Technical , Non Technical ) വിഭാഗങ്ങളിലേക്കാണ് AFCAT തിരഞ്ഞെടുപ്പ് നടത്തുന്നത്.നിലവിൽ 317 ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തെരഞ്ഞെടുക്കപെടുന്നവർക്ക് 2025 ജനുവരിയില്‍ കോഴ്സ് ആരംഭിക്കും. വനിതകള്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
2025 ജനുവരി മാസത്തിൽ ആദ്യവാരം ഹൈദരാബാദിലെ ദുണ്ഡിഗല്‍ എയര്‍ഫോഴ്സ് അക്കാദമിയില്‍ പരിശീലനം ആരംഭിക്കുന്നതാണ്. ഫ്ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (Technical) വിഭാഗക്കാര്‍ക്ക് 62 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (Non -Technical) വിഭാഗക്കാക്ക് 52 ആഴ്ചയുമാണ് പരിശീലനം നടത്തുക.
യോഗ്യതകൾ :
എൻജിനിയറിങ് ഉള്‍പ്പെടെയുള്ള ബിരുദം/ബിരുദാനന്തര ബിരുദം.
നിര്‍ദിഷ്ട ശാരീരികയോഗ്യതകളും ഉണ്ടായിരിക്കണം.
ഓരോ വിഭാഗത്തിലേക്കും ആവശ്യമായ യോഗ്യത, മാര്‍ക്ക്, ശാരീരികയോഗ്യതകള്‍ എന്നിവ അറിയുന്നതിന് വിജ്ഞാപനം വായിച്ച് മനസിലാക്കുക.
ശമ്പളം (Salary Pay-Scale) :
56,100 രൂപ മുതൽ 1,77,500 രൂപ വരെയാണ്.
പ്രായം (Age) :
- ഫ്ളൈയിങ് വിഭാഗത്തിലേക്ക് 20-24 വയസ്സ്,
- ഗ്രൗണ്ട് ഡ്യൂട്ടി വിഭാഗത്തിലേക്ക് 20-26 വയസ്സ്.
ഡി.ജി.സി.എ. നല്‍കുന്ന കൊമേഴ്സ്യല്‍ പൈലറ്റ് ലൈസൻസ് ഉള്ളവര്‍ക്ക് ഫ്ലൈയിങ് ബ്രാഞ്ചിലേക്ക് 26 വയസ്സുവരെ അപേക്ഷിക്കാം. (Note : 2025 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.)
വിശദവിവരങ്ങള്‍ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുമായി
https://careerindianairforce.cdac.in,
എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2023 ഡിസംബര്‍ 1 മുതല്‍ അപേക്ഷകൾ ആരംഭിച്ചിട്ടുണ്ട് . അവസാന തീയതി: 2023 ഡിസംബര്‍ 30 (രാത്രി 11 മണി)
Post a Comment