ആയുഷ്‌മാൻ ആരോഗ്യ ഇൻഷുറൻസ് 5 ലക്ഷത്തിൻ്റെ സൗജന്യ ചികിത്സാ സഹായം...എങ്ങനെ അപേക്ഷിക്കാം..? ⎹ Ayushman health insurance 5 lakh free medical assistance...how to apply..?

Ayushman health insurance 5 lakh free medical assistance how to apply

Copyrighted By Chrishal Media ©

ആയുഷ്‌മാൻ ആരോഗ്യ ഇൻഷുറൻസ് 5 ലക്ഷത്തിൻ്റെ സൗജന്യ ചികിത്സാ സഹായം...എങ്ങനെ അപേക്ഷിക്കാം..? ⎹ Ayushman health insurance 5 lakh free medical assistance...how to apply..?

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയുടെ ഭാഗമായി ഒരു കുടുംബത്തിന് ഒരു വര്ഷം 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് അതും പാവപ്പെട്ടവര്‍ക്ക് ചികിത്സ സഹായത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന അഥവാ ആയുഷ്മാൻ ഭാരത് യോജന (Ayushman Bharat Yojana).ഇതിന്റെ പ്രത്യേകതയോ ഒരു രൂപ പോലും ഇൻഷുറൻസ് പ്രീമിയം നിങ്ങൾ അടയ്ക്കേണ്ടതില്ല എന്നതാണ്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍, ഭൂരഹിതര്‍, പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ട്രാൻസ്‌ജെൻഡര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.ആയുഷ്മാൻ കാര്‍ഡിന്റെ ആനുകൂല്യം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്.ഇതുവഴി മരുന്നും ചികിത്സയും മറ്റു ചിലവുകളും 5 ലക്ഷം വരെ സര്‍ക്കാര്‍ വഹിക്കുന്നതായിരിക്കും.പദ്ധതിക്ക് അര്‍ഹരായ ആളുകള്‍ക്ക് ആയുഷ്മാൻ കാര്‍ഡ് ലഭിക്കുന്നതാണ്.40 ശതമാനത്തോളം ആളുകളാണ് നിലവിൽ ഈ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്.

നിങ്ങളുടെ റേഷൻ കാർഡിൽ നാല് സീലുകൾ .PMJAY ,KASP ,RSBY ,CHISPLUS എന്നിവയിൽ ഏതെങ്കിലും സീൽ ഉണ്ടെങ്കിൽ നിങ്ങളെല്ലാവരും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷക്ക് അർഹരാണ് .

ഈ രോഗങ്ങൾക്കും ഇപ്പോൾ സൗജന്യ  ചികിത്സാ തേടാം 

ആയുഷ്മാൻ പദ്ധതി പ്രകാരം കൊറോണ, കാൻസര്‍, വൃക്കരോഗം, ഹൃദ്രോഗം, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ ഡയാലിസിസ്, കാല്‍മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കല്‍, വന്ധ്യത, തിമിരം തുടങ്ങി നിരവധി ഗുരുതരമായ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ നേടാൻ സാധിക്കും.

2024 ൽ പുതിയ അപേക്ഷകൾ ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റ് www.pmjay.gov.in സന്ദര്‍ശിക്കുക.
  • അതിനുശേഷം  മൊബൈല്‍ ഫോണ്‍ നമ്പർ ,ക്യാപ്‌ച എന്നിവ നല്‍കുക.
  • മൊബൈല്‍ നമ്പറിൽ  ഒരു OTP സന്ദേശം ലഭിക്കുന്നതായിരിക്കും.അത് നല്‍കുക.
  • ഒരു പുതിയ പേജ് ഓപ്പൺ ആകും. അതിൽ നിങ്ങളുടെ സംസ്ഥാനം ഏതെന്ന്  തിരഞ്ഞെടുക്കുക.
  • പേര്, മൊബൈല്‍ നമ്പർ , റേഷൻ കാര്‍ഡ്, മറ്റ് വിശദാംശങ്ങള്‍ എന്നിവ പൂരിപ്പിക്കണം.
  • വലതുവശത്ത് ഫാമിലി മെമ്പർ ഓപ്ഷനിൽ എല്ലാ ഗുണഭോക്താക്കളുടെയും  പേരുകൾ ചേര്‍ത്ത് സമര്‍പ്പിക്കുക 
  • അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച ശേഷം പിന്നീട് ആയുഷ്മാൻ കാര്‍ഡ് DOWNLOAD ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.


ഇതുകൂടാതെ നിങ്ങളുടെ  മൊബൈല്‍ ഫോണില്‍ ആയുഷ്മാൻ കാര്‍ഡ് ആപ്പ് 'Ayushman Bharat (PM-JAY)' ഉപയോഗിച്ചും അപേക്ഷിക്കാൻ സാധിക്കും. അതിൽ ആദ്യം നിങ്ങളുടെ  മൊബൈല്‍ നമ്ബര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന്, OTP, ഐറിസ്, വിരലടയാളം, മുഖം അടിസ്ഥാനമാക്കിയുള്ള പരിശോധന എന്നിവയുടെ സഹായത്തോടെ രജിസ്ട്രേഷൻ നടപടികള്‍ പൂര്‍ത്തിയാക്കണം. അതിൽ തന്നെ ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതാണ്.


0/Post a Comment/Comments