റേഷൻ കാർഡ് വഴി 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് (PMJAY).ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ ആർക്കും അറിയാത്ത ആനുകൂല്യങ്ങൾ ഇവയെല്ലാം⎹ Pradhan Mantri Jan Arogya Yojana (PM-JAY)

 

Pradhan Mantri Jan Arogya Yojana

Copyrighted © By Chrishal Media

നിങ്ങളുടെ റേഷൻ കാർഡിൽ ഇപ്പറഞ്ഞ നാല് സീലുകളിൽ PMJAY ,KASP ,RSBY ,CHISPLUS എന്നിവയിൽ ഏതെങ്കിലുമൊരു സീൽ ഉണ്ടെങ്കിൽ ഇതിന്റെ അർത്ഥം കുടുംബത്തിലുള്ള ഒരാൾക്കോ മറ്റു കുടുംബാംഗങ്ങൾക്കോ ഈ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് ചികിത്സാ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താം എന്നതാണ് .

നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി വിവിധങ്ങളായ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുക്കുന്നുണ്ട്. എന്നാൽ സാധാരണ ജനങ്ങൾക്ക് താങ്ങാവുന്ന തരത്തിലുള്ള ഇൻഷുറൻസ് പരീക്ഷ നൽകുന്ന കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി. എന്നാൽ നിലവിൽ പദ്ധതിയിലേക്ക് ചേരുന്ന നടപടികൾ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ നിലവിൽ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് വിവിധങ്ങളായ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുന്നതായിരിക്കും .അതിനായി നിങ്ങൾ ചെയ്യേണ്ടത് ആദ്യം നിങ്ങളെല്ലാം ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗമായിട്ടുണ്ടോ എന്ന് അറിയുകയാണ് .അംഗമായിട്ടും പലർക്കും ഇക്കാര്യം അറിയില്ല .

അതിനായി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ റേഷൻ കാർഡിൽ നാല് സീലുകൾ .PMJAY ,KASP ,RSBY ,CHISPLUS എന്നിവയുണ്ടെങ്കിൽ നിങ്ങളെല്ലാവരും 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷക്ക് അർഹരാണ് .അതോടൊപ്പം ഗർഭിണികൾക്ക് വേണ്ടിയുള്ള പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാണ് .പദ്ധതിയിൽ ഉൾപ്പെട്ട ഗർഭിണികളുടെ പ്രസവത്തിന് പ്രത്യേക ധനസഹായം പദ്ധതി വഴി ലഭ്യമാകുന്നതാണ്.സുഖ പ്രസംഗങ്ങൾക്ക് 7000 രൂപയും സിസേറിയന് 12000 രൂപയുമാണ് പദ്ധതിയുടെ ആനുകൂല്യമായി ധനസഹായം ലഭിക്കുന്നത്.. ആയതിനാൽ പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്ക് ഈ ആനുകൂല്യ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.


0/Post a Comment/Comments