Copyrighted By Chrishal Media ©
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI).ദേശസാൽകൃത ബാങ്ക് ആയതുകൊണ്ട് തന്നെ സാധാരണക്കാർക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്ന നിരവധി പദ്ധതികളും SBI കൊണ്ടുവന്നിട്ടുണ്ട്. അത്തരത്തിൽ SBI പൗരന്മാരുടെ ക്ഷേമം കൂടി മുന്നിൽക്കണ്ടുകൊണ്ട് ഇതിനോടകം തന്നെ നിരവധി സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയായ വി-കെയർ നിക്ഷേപ പദ്ധതി (SBI 'we-care' senior citizens' term deposit) .ഈ പദ്ധതി ഇപ്പോൾ വളരെയധികം ജനകീയമാണ്.വി-കെയർ പദ്ധതിക്ക് കീഴിൽ 5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക് ഉപഭോക്താക്കൾക്ക് SBI വാഗ്‌ദാനം ചെയ്യുന്നുണ്ട്.പക്ഷെ ഈ പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് മാത്രമാണ് ഇതിൽ അധിക പലിശ ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ മറ്റൗരു സവിശേഷത.അതായത് 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ വരുമാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എസ്ബിഐ വി-കെയർ സ്ഥിര നിക്ഷേപ പദ്ധതി നടപ്പാക്കുന്നത്. നിലവിൽ 7.5 ശതമാനമാണ് പരമാവധി പലിശ നിരക്ക് വരുന്നത്.ഈ പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താൻ സാധിക്കുന്ന കാലാവധി പരിധി SBI ഓരോ തവണയും നീട്ടി നൽകാറുണ്ട്. 2024 മാർച്ച് 31 ആണ് അവസാന കാലാവധിയായി ഏറ്റവും ഒടുവിലായി SBI നിശ്ചയിച്ചിരിക്കുന്നത്.
2020 മെയ് മാസത്തിൽ സമാരംഭിച്ച എസ്ബിഐ വി-കെയർ ആ വർഷം സെപ്റ്റംബർ മാസം വരെയായിരുന്നു കാലാവധി നിശ്ചയിച്ചത്. എന്നാൽ പിന്നീട് പല തവണയായി ഇത് SBI നീട്ടുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ മുതിർന്ന പൗരന്മാർക്ക് അവരുടെ പെൻഷൻ ഫണ്ടുകൾ വി-കെയർ സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുവാൻ സാധിക്കും. ഇതിൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പണം പിൻവലിക്കുകയാണെങ്കിൽ അവയ്ക്ക് അധിക പലിശ നിരക്കുകൾ ബാധകമല്ല എന്നുള്ള കാര്യം എല്ലാവരും ഓർക്കേണ്ടതാണ്. അവസാന രജിസ്ട്രേഷൻ തീയതിക്കുള്ളിൽ ഈ സ്‌കീമിന് കീഴിൽ രജിസ്‌റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും മേൽപറഞ്ഞ ആനുകൂല്യങ്ങൾ ലഭ്യമാകൂക.
AXIS BANK, PUNJAB NATIONAL BANK, BANK OF BARODA, INDIA POST PAYMENTS BANK, HDFC BANK തുടങ്ങിയ സ്ഥാപനങ്ങളും സമാനമായ രീതിയിൽ ഉയർന്ന പലിശ നിരക്കിൽ മുതിർന്ന പൗരന്മാർക്കായി സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
Post a Comment