കോവിഡ് വാക്‌സിൻ എടുത്തവർ ശ്രദ്ധിക്കുക..!! ഡി-ഡൈമര്‍ ടെസ്റ്റ് ⎹ D-dimer Test for Covid Fact check

D-dimer Test for Covid Fact check

Copyrighted By Chrishal Media ©

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കെല്ലാം ഹൃദയാഘാതം സംഭവിക്കും എന്നത്.കോവിഡ് വാക്‌സിന്‍ മൂലം ഹൃദയാഘാതത്തിനു സാധ്യതയുള്ളതിനാല്‍ ഡി-ഡൈമര്‍ ( D-dimer Test for Covid ) ടെസ്റ്റ് നടത്തണമെന്നാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്നൊരു  പ്രചരണം. ഇതില്‍ യാതൊരു വസ്തുതയുമില്ലെന്ന് എല്ലാ പൊതുജനങ്ങളും ശ്രദ്ധിക്കേണ്ടതാണ്. 

കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ  പതിച്ചിരിക്കുന്ന അറിയിപ്പ് എന്ന തരത്തിലാണ്  ഈ അടിസ്ഥാനരഹിതമായ നോട്ടീസ്  സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ  പ്രചരിച്ചുകൊണ്ടിരിക്കുന്നത്.ആദ്യമേ മനസിലാക്കേണ്ട ഒരു പ്രധാന കാര്യമെന്നത് ഹൃദയാഘാത സാധ്യത പ്രവചിക്കുന്നതിനുള്ള ഒരു  പരിശോധനയല്ല ഡി-ഡൈമര്‍ ടെസ്റ്റ് എന്നത് .മനുഷ്യശരീരത്തിലെ  രക്തത്തില്‍ ഫൈബ്രിന്‍-ഡിഗ്രേഡേഷന്‍ ( Fibrin - Degradation )  ഉല്‍പന്നങ്ങളുടെ അസാധാരണമായ അളവ് കണ്ടെത്തുന്നതിനാണ് ഡി-ഡൈമര്‍ ടെസ്റ്റ് ഉപയോഗിക്കുന്നത്.,

മനുഷ്യശരീരത്തിലെ  രക്തം കട്ട പിടിക്കുന്നതിന്റെ സാധ്യത മാത്രമാണ് ഈ പരിശോധന വഴി അറിയുവാൻ സാധിക്കുക.അതിനാൽ തന്നെ ഒരു ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം നടത്തേണ്ട പരിശോധനയാണ്  ഡി-ഡൈമര്‍ ടെസ്റ്റ്. അതുകൊണ്ട് തന്നെ കോവിഡുമായി ഈ ടെസ്റ്റിനു യാതൊരു ബന്ധവുമില്ല.ഒരു വ്യക്തിക്ക്  കോവിഡ് രോഗം വന്നതിനുശേഷം  അസുഖം മൂര്‍ച്ഛിക്കുന്ന ഘട്ടത്തില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടായാല്‍ മാത്രമേ ഈ ടെസ്റ്റ് ആവശ്യമായി വരികയുള്ളൂ.


അതുകൊണ്ട് തന്നെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 40 നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ ഹൃദയാഘാതം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് ഡിഡൈമര്‍ പരിശോധന നടത്തണമെന്ന വ്യാജ പ്രചാരണത്തെക്കുറിച്ച്‌ ഇപ്പോൾ  ആരോഗ്യ വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിവിധ ആശുപത്രികളിൽ  അധികൃതര്‍ പതിപ്പിച്ച അറിയിപ്പ് ആണെന്ന വ്യാജേന സമൂഹ മാധ്യമത്തില്‍ കഴിഞ്ഞ ദിവസം ഇത്തരമൊരു സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു..അതേസമയം, വാക്‌സീന്‍ കാരണം രക്തം കട്ട പിടിക്കുകയോ മരിക്കുകയോ ചെയ്യില്ലെന്ന് ICMR കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ ആരും ഷെയർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.


0/Post a Comment/Comments