സ്വർണത്തിൽ പറ്റിക്കപെടും… എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കുക…⎹ Gold BIS Hallmark

Gold BIS Hallmarking and bill

Copyrighted © By Chrishal Media

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ബില്ലിൽ ഉറപ്പാക്കേണ്ടത് എന്തൊക്കെ കര്യങ്ങൾ ആണ് എന്ന് പലർക്കും അറിയില്ല .നമ്മൾ പലരും ആഭരണരൂപത്തിലോ നാണയമായോ ഒക്കെ സ്വർണംവാങ്ങിവെക്കുന്നവരാണ്. എങ്കിൽ ഇനിമുതൽ BIS ഹാൾമാർക്കിങ് ഇല്ലാതെ നമുക്കു സ്വർണം വിൽക്കാൻ സാധിക്കില്ല . ഇനിമുതൽ സ്വർണ്ണം വാങ്ങുമ്പോൾ ബില്ല് പരിശോധിക്കാൻ ഒരുകാരണവശാലും മറക്കരുത്. നിങ്ങള്ക്ക് ജ്വല്ലറിയിൽ നിന്ന് ലഭിക്കുന്ന ബില്ലിൽ സ്വർണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക . പിന്നീട് എന്തെങ്കിലും ആശയക്കുഴപ്പങ്ങളോ തർക്കങ്ങളോ ഉണ്ടായാൽ ബിൽ ഒരു പ്രധാന തെളിവാണ്. അതിനാൽ അത് കൈവശം ഉണ്ടെന്നു ഉറപ്പുവരുത്തുക .

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നൽകുന്ന വിവരങ്ങൾ അനുസരിച് ചെറുകിടവ്യാപാരികളിൽ നിന്ന് ബന്ധപ്പെട്ട ബില്ലുകൾ ചോദിച്ചു വാങ്ങേണ്ടാതാണ് കൂടാതെ അതിൽ ഹാൾമാർക്ക് ചെയ്ത സ്വർണത്തിന്റെ വിശദാംശങ്ങൾ ഉണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണ്ടത് വളരെ അനിവാര്യമാണ് .പിന്നീട് തർക്കങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാൻ ഇത് വളരെ ആവശ്യമാണ്.

ഇനി നമുക്ക് ബില്ലിൽ എന്തൊക്കെ വിവരങ്ങളാണ് പ്രധാനമായും ഉണ്ടായിരിക്കേണ്ടത് എന്ന് പരിശോധിക്കാം BIS നൽകുന്ന നിർദേശങ്ങൾ പ്രകാരം , ജ്വല്ലറികൾ നിന്നും നൽകുന്ന ബില്ലിൽ ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങൾ ഉണ്ടാവേണ്ടതാണ് സ്വർണത്തിൻെറ മൊത്തം തൂക്കം, ഓരോ ആഭരണത്തിൻെറയും വിശദവിവരങ്ങൾ, സ്വർണത്തിൻെറ പരിശുദ്ധി അഥവാ കാരറ്റ് ഹാൾമാർക്കിങ് വിവരങ്ങൾ എന്നിവ ബില്ലിൽ പ്രതിപാദിക്കേണ്ടതാണ് .

അതായത് 22 കാരറ്റിന്റെ അഞ്ച് ഗ്രാം സ്വർണ്ണ വള നിങ്ങൾ മേടിച്ചെങ്കിൽ , ജ്വല്ലറിയിൽ നിന്നും നൽകുന്ന ബില്ലിൽ അത് ഉണ്ടായിരികേണ്ടതാണ് . ഏതു തരത്തിലുള്ള സ്വർണാഭരണം ആണ് വാങ്ങിയത് ?, പ്യൂരിറ്റി ലെവൽ എത്രയാണ് , വാങ്ങിയ തീയതിയിലുള്ള പണിക്കൂലി, സ്വർണ്ണത്തിൻെറ വില , കൂടാതെ ആഭരണത്തിൻെറ ഭാരം . ഏതെങ്കിലും തരത്തിലുള്ള രത്നമോ വജ്രമോ പതിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൻെറ മൂല്യം, കല്ലുകൾ ഉണ്ടെങ്കിൽ തൂക്കവും വിലയും ഉൾപ്പെട്ട എല്ലാ വിവരങ്ങളോടെ വേണം ബില്ലിൽ മൊത്തം തുക കടയിൽ നിന്നും രേഖപ്പെടുത്താൻ. സ്വർണ്ണത്തിൻെറ പ്യൂരിറ്റിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ബിഐഎസ് അംഗീകൃത അസ്സെയിംഗ് ആൻഡ് ഹാൾമാർക്കിംഗ് കേന്ദ്രം നിങ്ങള്ക്ക് സന്ദർശിക്കാവുന്നതാണ്. പരിശോധനയ്ക്ക് വളരെ ചെറിയ ഫീസ് മാത്രമേ ഉണ്ടായിരിക്കുകയുള്ളു .

0/Post a Comment/Comments