Copyrighted By Chrishal Media ©
പോസ്റ്റ് ഓഫീസിൽ ജോലി വേണോ..? പത്താം ക്ലാസ് യോഗ്യത മതി.ഇപ്പോൾ അപേക്ഷിക്കാം.ഒരു കേന്ദ്ര സർക്കാർ ജോലി എല്ലാവരുടെയും സ്വപനമാണ്.അതിനായി എത്ര ആളുകളാണ് പരീക്ഷകൾ എഴുതുകയും കഷ്ടപ്പെടുകയും ചെയ്യുന്നത്.ചെറിയ മാർക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും പലർക്കും ജോലി നഷ്ടപെടുന്നത്പോലും.ഇപ്പോൾ ഇതാ പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 1,899 തസ്തികകളിലേക്കാണ് പുതിയതായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
തസ്തികകൾ
- തപാല്‍ അസിസ്റ്റന്റ്
- സോര്‍ട്ടിംഗ് അസിസ്റ്റന്റ്
- പോസ്റ്റുമാൻ
- മെയില്‍ ഗാര്‍ഡ്
- മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്
എന്നീ തസ്തികകളിലേക്കാണ് ഇപ്പോൾ പുതിയ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
ഓൺലൈനായാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ https://indiapost.gov.in/ എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ നിങ്ങൾ സമര്‍പ്പിക്കേണ്ടത്. ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാർഥികൾ 80 രൂപ അപേക്ഷാ ഫീസായി അടയ്‌ക്കണം. മറ്റ് വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല.ഇന്ത്യൻ പൗരത്വമുള്ളവര്‍ക്ക് മാത്രമാണ് പ്രസ്തുത തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. 18-നും 25-നും ഇടയില്‍ പ്രായമുള്ള വ്യക്തികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
അപേക്ഷകർക്ക് മെട്രിക്കുലേഷൻ യോഗ്യതയുണ്ടായിരിക്കേണ്ടതാണ്.കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, നൈപുണ്യ പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാകും ഉദ്യോഗാര്‍ത്ഥികളെ ഓരോ വിഭാഗത്തിലേക്കും തിരഞ്ഞെടുക്കുക.ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ പേ മാട്രിക്‌സിന്റെ Level -3 യിലാകും ഉള്‍പ്പെടുത്തുക.ആദ്യ ഘട്ടത്തില്‍ പ്രതിമാസം 35,580 രൂപയാണ് ശമ്പളം ലഭിക്കുക.
Post a Comment