Copyrighted By Chrishal Media ©
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നടപ്പാക്കുന്ന കോളജ് / സർവകലാശാല തലത്തിലുള്ള വിദ്യാർഥികൾക്കായി അനുവദിക്കുന്ന 2023-24 അധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിലേക്കായി അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്.
ഫ്രഷ് / റിന്യൂവൽ അപേക്ഷകൾ സമർപ്പിക്കാം.ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2024 ജനുവരി 31 വരെയാണ്.
അപേക്ഷകർ കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി / വൊക്കേഷൻ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2023 വർഷത്തിലെ 12ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവരാകണം.അതോടൊപ്പം തന്നെ ഏതെങ്കിലും റഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കേണ്ടതാണ്. എന്നാൽ കറസ്പോണ്ടൻസ് കോഴ്സിനോ അല്ലെങ്കിൽ ഡിസ്റ്റൻസ് കോഴ്സിനോ അതുമല്ലെങ്കിൽ ഡിപ്ലോമ കോഴ്സിനോ ചേർന്നവർക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കില്ല.
Under Graduate Students:
Rs.1000/- per month for (Subject to a Maximum ofRs. 10,000/- for an academic year) and Rs. 2000/- per month for Post-Graduatestudies (Subject to a Maximum of Rs. 20,000/- for an academic year), providedthey are selected for Scholarship at UG level.
Professional Courses:
Rs.1000/- per month for the first three years (Subject toa Maximum of Rs. 10,000/- for an academic year) and Rs. 2000/- per month forthe 4th and 5th years of study (Subject to a maximum of Rs. 20,000/- for anacademic year).
അപേക്ഷകരുടെ പ്രായം 18-25നും മധ്യേ ആയിരിക്കണം.
അപേക്ഷകർക്ക് നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ www.scholarship.gov.in എന്ന വെബ്സൈറ്റ് വഴി ഫ്രെഷ് / റിന്യൂവൽ സ്കോളർഷിപ്പിനായി അപേക്ഷിക്കാം.
സ്ഥാപനങ്ങൾക്ക് അപേക്ഷ പരിശോധിക്കുവാനുള്ള അവസാന തീയതി ഫെബ്രുവരി 15.
വിശദവിവരങ്ങൾക്ക്: :
Post a Comment