രാജ്യത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കാനുള്ള പദ്ധതി ആവിഷ്ക്കരിക്കുകയാണ് കേന്ദ്ര സർക്കാർ.രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ഈ നടപടി ബാധകമാകും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 'ഒരു രാജ്യം, ഒരു വിദ്യാര്‍ത്ഥി ഐഡി' എന്ന പദ്ധതിയാണ് രാജ്യമെമ്പാടും നടപ്പിലാക്കുന്നത്. ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്‌ട്രി ( AAPAR , അപാര്‍) എന്നാണ് ഈ പദ്ധതി.
പ്രി- പ്രൈമറി ക്ലാസ് മുതല്‍ ഹയര്‍ സെക്കണ്ടറി ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തിൽ ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക. എഡുലോക്കര്‍ എന്ന രീതിയില്‍ കണക്കാക്കുന്ന AAPAR ID വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതകാലം മുഴുവനും ഉപയോഗപ്രദമാകുന്ന ഒരു തിരിച്ചറിയല്‍ കാര്‍ഡായിരിക്കും. ഇതിലൂടെ വിദ്യാർഥികൾക്ക് അക്കാദമിക് വിവരങ്ങളും നേട്ടങ്ങളും അറിയാൻ സാധിക്കും.AAPAR തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്ന് സമ്മതം വാങ്ങാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ് .രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികളുടെയും QR CODE ആയിരിക്കും അപാര്‍ കാര്‍ഡ്.
വിദ്യാർഥികളുടെ എല്ലാ കഴിവുകളെയും നേട്ടങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ഇവിടെ ലഭിക്കുമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷൻ ചെയര്‍മാൻ ടി ജി സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട് .അപാര്‍ കാര്‍ഡുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകൾ നടത്തുന്നതിനായി മാതാപിതാക്കളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ച് യോഗം നടത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ സംവിധാനമായ ഡിജിലോക്കറിലേക്കുള്ള വഴിയായി APAAR കാർഡ് പ്രവര്‍ത്തിക്കുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രധാനപ്പെട്ട രേഖകളും, പരീക്ഷാഫലങ്ങളും, റിപ്പോര്‍ട്ട് കാര്‍ഡുകളും, മറ്റ് അക്കാദമിക നേട്ടങ്ങളും ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയുന്ന ഈ സംവിധാനം ഭാവിയിലെ വിദ്യാഭ്യാസം അല്ലെങ്കില്‍ ജോലി കണ്ടെത്തല്‍ എന്നിവയെ കൂടുതല്‍ സുഗമമാക്കുമെന്നും വിലയിരുത്തുന്നുണ്ട്.
APAAR അവതരിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം വിദ്യാഭ്യാസം തടസ്സരഹിതമാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് കൈവശം രേഖകള്‍ കൊണ്ടുനടക്കുന്നതിലെ ആവശ്യകത കുറയ്ക്കുകയും ചെയ്യുക എന്നതാണ്. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ സംരംഭം ആരംഭിച്ചത്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരൊറ്റ വിശ്വസനീയമായ റഫറൻസ് നല്‍കിക്കൊണ്ട് കൃത്രിമവും ഡ്യൂപ്ലിക്കേറ്റ് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും കുറയ്ക്കാനും APAAR സഹായകരമാകും.രേഖകളുടെ ആധികാരികത ഉറപ്പാക്കിക്കൊണ്ട്, സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ഫസ്റ്റ് പാര്‍ട്ടി സ്രോതസ്സുകളെ മാത്രമേ സിസ്റ്റത്തിലേക്ക് ക്രെഡിറ്റുകള്‍ നിക്ഷേപിക്കാൻ അനുവദിക്കുകയുള്ളൂ. ഓരോ വ്യക്തിക്കും ഒരു യുണീക് APAAR ഐഡി ഉണ്ടായിരിക്കും, അത് അക്കാദമിക് ബാങ്ക് ക്രെഡിറ്റുമായി ലിങ്ക് ചെയ്യും. വിദ്യാര്‍ത്ഥികള്‍ അവരുടെ പഠന യാത്രയിലുടനീളം നേടിയ ക്രെഡിറ്റുകളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡിജിറ്റല്‍ സ്റ്റോര്‍ഹൗസായിരിക്കും APAAR ഐഡി.
ഒരു വിദ്യാര്‍ത്ഥി ഒരു കോഴ്‌സ് പൂര്‍ത്തിയാക്കുകയോ എന്തെങ്കിലും നേട്ടങ്ങള്‍ കൈവരിക്കുകയോ ചെയ്യുമ്ബോള്‍, അത് ഡിജിറ്റലായി സാക്ഷ്യപ്പെടുത്തുകയും അംഗീകൃത സ്ഥാപനങ്ങള്‍ അതത് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു.വിദ്യാര്‍ത്ഥി സ്‌കൂള്‍ മാറുകയാണെങ്കില്‍, സംസ്ഥാനത്തിനകത്തോ മറ്റൊരു സംസ്ഥാനത്തോ ആകട്ടെ, APAAR ഐഡി പങ്കിട്ടുകൊണ്ട് അക്കാദമിക് ബാങ്ക് ക്രെഡിറ്റിലെ വിദ്യാര്‍ത്ഥിയുടെ എല്ലാ ഡാറ്റയും പുതിയ സ്‌കൂളിലേക്ക് മാറ്റപ്പെടും. അതിനായി അച്ചടിച്ച രേഖകളോ ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കറ്റുകളോ നല്‍കേണ്ടതില്ല.APAAR-നായി സൈൻ അപ്പ് ചെയ്യുന്നതിന്, വിദ്യാര്‍ത്ഥികള്‍ പേര്, വയസ്സ്, ജനനത്തീയതി, ലിംഗഭേദം, ഫോട്ടോ എന്നിവ പോലുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഈ വിവരങ്ങള്‍ അവരുടെ ആധാര്‍ നമ്ബര്‍ ഉപയോഗിച്ച് പരിശോധിക്കും.പേരും ജനനത്തീയതിയും പൊരുത്തപ്പെടുത്തുന്നതിന് വെരിഫിക്കേഷനായി മാത്രമാണ് ആധാര്‍ നമ്ബര്‍ ഉപയോഗിക്കുന്നതെന്ന് അറിയേണ്ടത് പ്രധാനമാണ്. രജിസ്ട്രേഷൻ സമയത്ത് APAAR ഈ വിശദാംശങ്ങള്‍ മറ്റാരുമായും ഉപയോഗിക്കുകയോ പങ്കിടുകയോ ചെയ്യില്ല.
സര്‍ക്കാരിന്റെ ഡാറ്റ അടങ്ങുന്ന കാറ്റലോഗിലെ സ്‌കൂളുകള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍), സ്‌കോളര്‍ഷിപ്പുകള്‍, മെയിന്റനൻസ് അക്കാദമിക് റെക്കോര്‍ഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിക്രൂട്ട്‌മെന്റ് ഏജൻസികള്‍ എന്നിവയ്ക്കായാണ് യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫര്‍മേഷൻ സിസ്റ്റം ഫോര്‍ എജ്യൂക്കേഷൻ പ്ലസ് ഡാറ്റാബേസ്. ഏത് സമയത്തും, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിവരങ്ങള്‍ സൂചിപ്പിച്ച കക്ഷികളുമായി പങ്കിടുന്നത് നിര്‍ത്താനുള്ള ഓപ്ഷൻ ഉണ്ട്, അവരുടെ ഡാറ്റ പ്രോസസ്സിംഗ് നിര്‍ത്തും. എന്നിരുന്നാലും, സമ്മതം പിൻവലിച്ചാല്‍, ഇതിനകം പ്രോസസ്സ് ചെയ്തിട്ടുള്ള ഏതെങ്കിലും വ്യക്തിഗത ഡാറ്റയെ അത് ബാധിക്കില്ല.വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഉടൻ തന്നെ പുറത്തുവരുന്നതായിരിക്കും.
Post a Comment