Copyrighted By Chrishal Media ©
എല്ലവർക്കും ഇന്ത്യയിൽ സാമ്ബത്തിക ഇടപാടുകള്ക്ക് പാന്‍ കാർഡ് ഇന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു പ്രധാന രേഖയാണ്. ബാങ്കില്‍ അക്കൗണ്ട് തുറക്കുന്നത് ഉള്പ്പെടെ വിവിധ ആവശ്യങ്ങള്ക്കായി ഇന്ന് പാന്‍ കാർഡ് കൂടിയേതീരൂ.ചില സമയങ്ങളിൽ നമ്മൾ പോലും ശ്രദ്ധിക്കാതെ പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ചില തെറ്റുകള്‍ നമ്മുടെ ഭാഗത്തു നിന്നും സംഭവിക്കാറുണ്ട്. അത്തരം തെറ്റുകള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടമായിരിക്കും ഭാവിയിൽ നിങ്ങളെ തേടിയെത്തുക.നിലവിലെ നിയമ പ്രകാരം ഒരാളുടെ പേരില്‍ ഒരു പാന്‍ കാര്‍ഡ് മാത്രമേ ഉണ്ടാവാന്‍
പാടുള്ളൂ.ഈ സാഹചര്യത്തിൽ ഒന്നില്‍
കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ ഒരു വ്യക്തി കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. 1961-ലെ ആദായനികുതി നിയമത്തിലെ
സെക്ഷന് 139A
അനുസരിച്ച്, ഒരു വ്യക്തിക്ക് ഒരൊറ്റ പാന്‍ കാര്‍ഡ് മാത്രമേ കൈവശം
വയ്ക്കാന്‍ അനുവാദമുള്ളൂ.
ആദായനികുതി നിയമത്തിലെ വകുപ്പ് സെക്ഷൻ 272ബി പ്രകാരം ഒരു വ്യക്തിക്ക് രണ്ട് പാന്‍ കാര്‍ഡ് കൈവശമുണ്ടെങ്കിൽ കനത്ത പിഴ
നൽകേണ്ടതായി വരും.ഇത്തരത്തിൽ 10000 രൂപ വരെ പിഴ ചുമത്താനും നിയമം വ്യക്തമാക്കുന്നുണ്ട് .
മാത്രമല്ല ഇങ്ങനെയുള്ള ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്ക്ക് പാന്‍ കാര്‍ഡ് ഉടമയുടെ ബാങ്ക്
അക്കൗണ്ട് മരവിപ്പിക്കുന്നതിന് വരെ നിയമം അധികാരം നല്കുന്നുണ്ട്.ഒരാളുടെ പേരില്‍ രണ്ട് പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍, പിഴ
ഒഴിവാക്കുന്നതിനായി ചില മാർഗങ്ങളുണ്ട്.പലർക്കും ഇതറിയില്ല.രണ്ടാമത്തെ പാന്‍ കാര്‍ഡ് ആദായനികുതി വകുപ്പിന്
മുന്നില്‍ മടക്കിനല്‍കി കനത്ത പിഴയില്‍
നിന്ന് രക്ഷപെടാൻ സാധിക്കുന്നതാണ്.
രണ്ടാമത്തെ പാന്‍ കാര്‍ഡ് തിരികെ നല്കുന്നതിന് പൊതുവായുള്ള അപേക്ഷാഫോം പൂരിപ്പിച്ച് നല്കിയാല് മാത്രം മതിയാകും .ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രവേശിച്ചു
'REQUEST FOR NEW PAN CARD AND CORRECTION IN PAN DATA' എന്ന ഓപ്ഷനിൽ പ്രവേശിച്ചു വേണം ഈ അപേക്ഷ ഫോം
നിങ്ങൾ ഡൗണ്ലോഡ് ചെയ്യാൻ.അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം NSDL ഓഫീസിലെത്തി പ്രസ്തുത ഫോം സമര്പ്പിക്കാവുന്നതാണ്.
അപേക്ഷ ഫോമിനൊപ്പം രണ്ടാമത്തെ പാന്‍ കാര്‍ഡ് കൂടി നിങ്ങൾ തിരികെ നല്കണം. ഓണ്ലൈനായും രണ്ടാമത്തെ പാന്‍ കാര്‍ഡ് തിരികെ നല്കാന് സംവിധാനം ആദായ നികുതി വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഇനി ഒരുപക്ഷെ അബദ്ധവശാല്‍ ഒരാളുടെ പേരില്‍ തന്നെ രണ്ടു പാന്‍ കാര്‍ഡ് ലഭിച്ചാല്‍ ഉടന്‍ തന്നെ ആ പാൻകാർഡ് ആദായ നികുതി വകുപ്പിന് തിരികെ നല്കാന് നടപടി നിങ്ങൾ സ്വീകരിക്കേണ്ടതാണ്.
Post a Comment