കോവിഡ് കാലം കഴിഞ്ഞെങ്കിലും കോവിഡിന്റെ ഭീതി ഇപ്പോഴും ആളുകളില്‍ നിന്ന് പൂർണമായിട്ടും വിട്ടുമാറിയിട്ടില്ല. നിലവില്‍ മനുഷ്യ ജീവിതത്തെ കോവിഡിന് മുൻപും അതോടൊപ്പം കോവിഡിന് ശേഷവും ഒന്ന് വേർതിരിച്ചാൽ സാമ്ബത്തികമായിട്ടും , ആരോഗ്യപരമായിട്ടും ജനങ്ങൾക്ക് കാര്യമായ മാറ്റങ്ങള്‍ തന്നെയാണ് വന്നിട്ടുള്ളത്. കോവിഡ് കുതിച്ചുയർന്നു നില്‍ക്കുന്ന സമയം വാക്സിന്‍റെ കണ്ടുപിടിത്തം ആളുകള്‍ക്ക് വലിയ ആശ്വാസമായി തന്നെ മാറിയിരുന്നു.ആളുകൾക്കിടയിൽ വലിയരീതിയിൽ ഭയവും കുറച്ചിരുന്നു.എന്നാല്‍ എല്ലാവർക്കും അങ്ങനെയല്ലെന്ന് തന്നെ വേണം പറയാൻ.കാരണം കോവിഡ് വാക്സിൻ എടുത്തതിനുശേഷം മറ്റ് പല രീതിയിലുള്ള അസുഖങ്ങള്‍ മൂർച്ഛിച്ചത് മുതല്‍ മരണം വരെ സംഭവിച്ചവർ നിരവധിയാണ്.എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട ഒരു പുതിയ റിപ്പോർട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. കോവിഡ് വാക്സിൻ എടുത്തവരില്‍ നാഡി- ഹൃദയ-രക്ത സംബന്ധമായിട്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വർധിക്കുന്നതായി തെളിയിക്കുന്ന ചില ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഗ്ലോബല്‍ വാക്സിൻ ഡാറ്റാ നെറ്റ്‌വർക്കിലെ ഗവേഷകരാണ് ഈ പഠന റിപ്പോർട്ട് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ലോകത്തിലെ 8 രാജ്യങ്ങളിലെ 99 ദശലക്ഷം ആളുകളെ പഠനവിധേയമാക്കിയതില്‍ നിന്നാണ് 13 ഇനം വ്യത്യസ്ത രോഗാവസ്ഥങ്ങള്‍ ലോകത്തെ ജനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്.മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തെ ഇവ പലതരത്തില്‍ ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
നിരവധി പേരുടെ ജീവന്‍ കവർന്ന ഈ മഹാമാരി തടയുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് വിവിധ തരം വാക്സീനുകളാണ്. കൊവിഡ്-19 അതിജീവിക്കാനായി വാക്‌സിനെടുത്തവര്‍ക്ക് ഇപ്പോള്‍ ആ വാക്‌സിന്‍ തന്നെ ഗുരുതര പ്രശ്‍നങ്ങൾ സൃഷ്ടിക്കുകയാണ് .ഫൈസർ, മൊഡേണ, ആസ്ട്ര സെനക്ക വാക്സീനുകളാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.ഓസ്ട്രേലിയ, അർജന്‍റീന, കാനഡ, ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ന്യൂസീലാൻഡ്, സ്കോട്ട്ലൻഡ് എന്നീ രാജ്യങ്ങളിൽ കോവിഡ് വാക്സീൻ എടുത്ത 9.9 കോടി ആളുകളിലാണ് ഈ പഠനം നടത്തിയത്.കോവിഡ് വാക്സീനുകൾ തലച്ചോറിനെയും ഹൃദയത്തെയും രക്തത്തെയും ബാധിക്കുന്ന 13 ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ഗ്ലോബൽ വാക്സീൻ ഡേറ്റ നെറ്റ് വർക്കിന്‍റെ പഠനത്തിലാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.വളരെ കുറച്ചുപേരിൽ മാത്രമേ ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നുള്ളുവെങ്കിലും ഇതിൻറെ പ്രത്യാഘാതം പറയുകയാണെങ്കിൽ അതീവഗുരുതരമാണ്.
അക്യൂട്ട് ഡിസെമിനേറ്റഡ് എന്‍സഫലോമൈലൈറ്റിസ് ആണ് കൊവിഡ് വാക്‌സിനിന്റെ ഏറ്റവും പുതുതായി കണ്ടെത്തിയ പാര്‍ശ്വഫലം. തലച്ചോറില്‍ വീക്കമുണ്ടാകുന്ന രോഗാവസ്ഥയാണിത്. സാധാരണ ശരീരചലനങ്ങള്‍ക്ക് പേലും ചിലപ്പോള്‍ പ്രയാസം നേരിടും. ആസ്ട്രസെനക്ക വാക്‌സിന്‍ എടുത്തവരിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെട്ടത്.
സ്‌പൈനല്‍ നേര്‍വില്‍ വീക്കമുണ്ടാക്കുന്ന ട്രാന്‍സ്‌വേഴ്‌സ് മൈലൈറ്റിസ് ആണ് രണ്ടാമത്തേത്.അക്യൂട്ട് ഡിസെമിനേറ്റഡ് എൻസഫലോമൈലൈറ്റിസ് ഒരു കണ്ണിന്‍റെ രണ്ട് കണ്ണുകളുടേയുമോ കാഴ്ചയെ ബാധിക്കും. സാധാരണ ശരീരചലനങ്ങൾക്കും പ്രയാസം നേരിടും. പെട്ടെന്ന് കടുത്ത പനി, ബോധക്ഷയം തുടങ്ങിയവയും ലക്ഷണങ്ങളാണ്.
ഫൈസർ ,മൊഡേണ വാക്‌സിനുകള്‍ ഹൃദയപേശികള്‍ക്ക് വീക്കമുണ്ടാകുന്ന മയോകാര്‍ഡൈറ്റിസ്, ഹൃദയത്തിന്റെ സംരക്ഷണ വലയമായ പെരികാര്‍ഡിയത്തിന് വീക്കമുണ്ടാകുന്ന പെരികാര്‍ഡൈറ്റിസ് എന്നീ പാര്‍ശ്വഫലങ്ങളുണ്ടാക്കും.ശരീരത്തിലെ പ്രതിരോധസംവിധാന നാഡികളെ ആക്രമിക്കുന്ന ഗില്ലന്‍ ബറേ സിന്‍ഡ്രോം, തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന സെറിബ്രല്‍ വിനസ് സൈനസ് ത്രോംബോസിസ് എന്നിവയും ആസ്ട്രസെനക്ക വാക്‌സിന്‍ എടുത്തവരിലും കണ്ടെത്തി.
Post a Comment