ഉയർന്ന നിരക്കിലുള്ള പലിശയും അതോടൊപ്പം ഉറപ്പായ റിട്ടേണ്‍സുമാണ് മറ്റ് പദ്ധതികളിൽ നിന്നും പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്ബാദ്യ പദ്ധതികളെ വ്യത്യസ്‌തമാക്കി മാറ്റുന്നത്.സർക്കാർ പിന്തുണയുള്ളതുകൊണ്ട് തന്നെ ഇത്തരം നിക്ഷേപങ്ങളിലൂടെ നിക്ഷേപകർക്ക് അവരുടെ ഹ്രസ്വാ-ദീർഘകാല സാമ്ബത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാൻ സാധിക്കുന്നതാണ്.മാത്രമല്ല സാമ്ബത്തികമായി സുരക്ഷിതത്വം ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.ഇത്തരത്തില്‍ ആളുകള്‍ക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് (RD) അഥവ പോസ്റ്റ് ഓഫീസ് സേവിംഗ്സ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. വളരെ കുറഞ്ഞ നിരക്കില്‍ നിക്ഷേപം ആരംഭിക്കാൻ സാധിക്കുന്ന ഈ പദ്ധതിയിലൂടെ ഉയർന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്.
ജൂണ്‍ 30ന് അവസാനിക്കുന്ന സാമ്ബത്തിക വർഷത്തിന്റെ ഒന്നാം പാദത്തില്‍ 6.7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് RD നിക്ഷേപകർക്ക് വാഗ്‌ദാനം ചെയ്യുന്നത്. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപ പരിധി 100 രൂപയാണ് . ഉയർന്ന നിക്ഷേപ പരിധി ബാധകമല്ലാത്ത RD യുടെ മെച്വൂരിറ്റി കാലാവധി 5 വർഷമാണ്. നിബന്ധനകൾക്ക് വിധേയമായി 3 വർഷത്തിന് ശേഷം പ്രീമെച്വൂരിറ്റി പിൻവലിക്കലും ഈ പദ്ധതിയിലൂടെ സാധ്യമാണ്. 5000 മുതല്‍ 20000 രൂപ വരെ നിക്ഷേപിച്ച് 14 ലക്ഷത്തിന് മുകളില്‍ സമ്പാദിക്കാൻ RD നിക്ഷേപത്തിലൂടെ സാധിക്കും..
ക്യാഷായും ചെക്കായും ആദ്യ അടവ് അടച്ച് പോസ്റ്റ് ഓഫീസ് RD അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുന്നതാണ്. ആദ്യ രണ്ടാഴ്ചയിലോ 16-ാം ദിവസത്തിനും മാസത്തിലെ അവസാന പ്രവൃത്തി ദിവസത്തിനും ഇടയിലോ അക്കൗണ്ട് ഓപ്പൺ ചെയ്‌താൽ , ഓരോ മാസവും 15-ാം തീയതിക്കുള്ളില്‍ തുടർന്നുള്ള നിക്ഷേപങ്ങള്‍ നടത്തേണ്ടതായിട്ടുണ്ട്. ഇത്തരത്തില്‍ ആരംഭിക്കുന്ന അക്കൗണ്ട് ബന്ധപ്പെട്ട പോസ്റ്റ് ഓഫീസ് ബ്രാഞ്ചില്‍ ഒരു നിശ്ചിത അപേക്ഷാ ഫോം സമർപ്പിച്ച് അക്കൗണ്ട് ഓപ്പൺ ചെയ്‌ത തീയതി മുതല്‍ 3 വർഷം പൂർത്തിയാകുമ്ബോള്‍ പിൻവലിക്കാൻ സാധിക്കുന്നതാണ്. എന്നാല്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും ഇതിൻ്റെ പിൻവലിക്കല്‍. അതേസമയം, മെച്വൂരിറ്റി കാലയളവിന് ശേഷം 5 വർഷത്തേക്കുകൂടി നിക്ഷേപം നിലനിർത്താനും സാധിക്കുന്നതാണ് .
അതായത് 5000 രൂപയാണ് നിങ്ങള്‍ പ്രതിമാസം RD യില്‍ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെങ്കില്‍ അത് 3 വർഷമാകുമ്പോൾ നിലവിലത്തെ പലിശ നിരക്കില്‍ 67,492 രൂപ റിട്ടേണ്‍സ് ഇനത്തിൽ ലഭിക്കുന്നതാണ്. നാലാം വർഷം ഇത് 70,192 രൂപയും, 5 വർഷത്തെ മെച്വൂരിറ്റി കാലാവധി പൂർത്തിയാക്കുന്ന സമയം 3,56,829 രൂപയും നിക്ഷേപകന് റിട്ടേണ്‍സായി ലഭിക്കുന്നതാണ് .നിങ്ങളുടെ പ്രതിമാസം നിക്ഷേപം 12,000 രൂപയാണെങ്കില്‍ മൂന്നാം വർഷം 1,61,980 രൂപയും നാലാം വർഷത്തില്‍ 1,68,460 രൂപയും ലഭിക്കുകയും ചെയ്യും. എന്നാല്‍ മെച്വൂരിറ്റി കാലയളവ് പൂർത്തിയാക്കുന്ന ഘട്ടത്തില്‍ അതായത് അഞ്ചാം വർഷത്തിന് ശേഷം 8,56,390 രൂപയായിരിക്കും നിങ്ങൾക്ക് റിട്ടേണ്‍സ് ലഭിക്കും. അങ്ങനെവരുമ്പോൾ 20,000 രൂപ പ്രതിമാസം നിക്ഷേപം നടത്താൻ സാധിക്കുന്നവർക്ക് 3 വർഷത്തിന് ശേഷം 2,69,967 രൂപ ലഭിക്കുന്നതാണ്.ഇത് 4 വർഷം പൂർത്തിയാക്കിയാല്‍ 2,80,766 രൂപയും അഞ്ചാം വർഷത്തില്‍ 14,27,317 രൂപയും ലഭിക്കും.
Post a Comment