പഞ്ചായത്തിൽ നിന്നും 8000 രൂപ വരെ സൗജന്യ തിരിച്ചടവില്ലാ സഹായം.APL BPL വ്യത്യാസമില്ലാതെ അപേക്ഷിക്കാം : Kerala Govt. free funding for sockpit construction

 

Kerala Govt. free funding for sockpit construction

Copyrighted By Chrishal Media ©

പഞ്ചായത്തിൽ നിന്നും 8000 രൂപ വരെ സൗജന്യ തിരിച്ചടവില്ലാ സഹായം.APL BPL വ്യത്യാസമില്ലാതെ അപേക്ഷിക്കാം.മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ ഉൾപ്പെടുത്തി വാർഷിക പദ്ധതിക്ക് ഭേദഗതി അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതനുസരിച്ച് സോക്പിറ്റ് നിർമ്മാണ യൂനിറ്റിനുവേണ്ടി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്തി ധനസഹായം നൽകുന്നുണ്ട്.വീടുകളിൽ കൃത്യമായി മാലിന്യങ്ങൾ പ്രകൃതിക്ക് ദോഷകരമാകാത്ത രീതിയിൽ തന്നെ സംസ്കരിക്കുന്നതിനുവേണ്ടിയാണ് സോക്പിറ്റ് നിർമ്മിക്കുന്നത്.

ഇതിനുവേണ്ടിയുള്ള സബ്‌സിഡി ഇനത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും 8000  രൂപ വരെയൊക്കെ ഗുണഭോക്താക്കൾക്ക് റേഷൻ കാർഡ് APL BPL  വ്യത്യാസമില്ലാതെ ലഭിക്കുന്നതാണ്.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സോക്ക്പിറ്റ് നിർമ്മാണം നടത്തുന്നത്.മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം ഇല്ലാത്ത വീടുകളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തില്‍ സോക്പിറ്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്  പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു ഇപ്പോൾ  നടത്തുന്നത്.

വിശദവിവരങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയുടെ ഓഫിസുമായി ബന്ധപെടുക.തൊഴിലുറപ്പ് തൊഴിലാളികൾക്ക് മുൻഗണയുണ്ട്.അതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ഇത്തരം പദ്ധതികൾ ക്രമീകരിക്കുന്നതാണ്.

0/Post a Comment/Comments