Copyrighted By Chrishal Media ©
ഇന്ത്യ തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്കിലേക്ക് നിരവധി ഒഴിവുകൾ.കേന്ദ്ര സർക്കാരിൻറെ തപാൽ വകുപ്പിൻറെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക് ലിമിറ്റഡ് (IPPB), യിലേക്ക് വിവിധ ഒഴിവുകളിലേക്കായി ഇപ്പോൾ കരാർ നിയമനം നടത്തുന്നുണ്ട് .പ്രസ്തുത ഒഴിവുകളിലേക്ക് പ്രവേശിക്കാൻ താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള തൊഴിൽ ഒഴിവുകൾ മുഴുവനായി വായിച്ചു മനസിലാക്കിയശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് ഒഴിവുകൾനിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
BE/ B Tech/ BCA/ MCA/ BSc എന്നിവയാണ് അടിസ്ഥാന യോഗ്യത.( SC/ ST/ OBC/ PWD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
എക്സിക്യൂട്ടീവ് (Senior Consultant) :ഒഴിവുകൾ : 5 എണ്ണമാണ് ;പ്രായം: 22 - 45 വയസ്സ് വരെ.
എക്സിക്യൂട്ടീവ് (Consultant) : ഒഴിവുകൾ : 21 എണ്ണമാണ്; പ്രായം: 22 - 40 വയസ്സ് വരെ
എക്സിക്യൂട്ടീവ് (Associate Consultant ) : ഒഴിവുകൾ : 28 എണ്ണമാണ്; പ്രായം: 22 - 30 വയസ്സ് വരെ.
SC/ ST/ PWD : 150 രൂപയും മറ്റുള്ളവർക്ക് : 750 രൂപയുമാണ് അപേക്ഷാ ഫീസ്.താൽപര്യമുള്ളവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ കൃത്യമായി തന്നെ വായിച്ചു മനസിലാക്കിയതിന് ശേഷം 2024 മെയ് 24ന് മുൻപായി തന്നെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
Post a Comment