ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് അടിമുടി മാറുന്നു...ഇനി എല്ലാം ഓൺലൈനിൽ ;Indian Railway UTS Online Ticket booking

 

                                   Indian Railway UTS Online Ticket booking- CHRISHAL MEDIA

Copyrighted By Chrishal Media ©

ട്രെയിൻ യാത്രക്കാർക്ക് വളരെയധികംസന്തോഷം നൽകുന്ന ഒരു വർത്തയാണ് ഇപ്പോൾ ഇന്ത്യൻ റെയില്‍വേയുടെ ഭാഗത്ത് നിന്നും വന്നിരിക്കുന്നത്.ട്രെയിൻ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്ന  ഒരു പ്രധാന നിയന്ത്രണമാണ് ഇപ്പോൾ  നീക്കിയിരിക്കുന്നത്.ഇതനുസരിച്ചു ഇനി മുതൽ റിസർവ് ചെയ്യാത്ത ടിക്കറ്റുകള്‍ യുടിഎസ് (UTS) ആപ്പ് വഴി എവിടെ നിന്നും യാത്രക്കാർക്ക്  ബുക്ക് ചെയ്യുന്നതിന് സാധിക്കും. അതായത് ഇനി യാത്രക്കാർക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ റിസർവ് ചെയ്യാത്തതും പ്ലാറ്റ്ഫോം ടിക്കറ്റുകളും ലഭിക്കുമെന്ന് സീനിയർ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജർ സൗരഭ് കതാരിയയെ ഉദ്ധരിച്ചുകൊണ്ട്  ടൈംസ് ഓഫ് ഇന്ത്യയാണ്  റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

മുൻകാലങ്ങളിൽ ടിക്കറ്റ് ബുക്കിംഗിന് 50 കിലോമീറ്റർ ദൂര നിയന്ത്രണം ഉണ്ടായിരുന്നു. ഇപ്പോള്‍ ആ പരിധിയാണ് എടുത്തുകളഞ്ഞിരിക്കുന്നത്.അങ്ങനെവരുമ്പോൾ ട്രെയിൻ യാത്രക്കാർക്ക് സ്മാർട്ട് ഫോണും ഇൻ്റർനെറ്റ് കണക്ഷനും ഉപയോഗിച്ച്‌ എവിടെനിന്നും റിസർവ് ചെയ്യാത്ത ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ ഇനി മുതൽ സാധിക്കും.ഈ പുതിയ മാറ്റങ്ങള്‍ ഓണ്‍ലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനെ   പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ  റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ വലിയ തിരക്ക് കുറക്കാനാവുമെന്നാണ് ഇന്ത്യൻ റെയിൽവേ  പ്രതീക്ഷിക്കുന്നത്.

നേരത്തെ, സബർബൻ ട്രെയിനുകള്‍ക്ക് 20 കിലോമീറ്ററും നോണ്‍ സബർബൻ ട്രെയിനുകള്‍ക്ക് 50 കിലോമീറ്ററും ചുറ്റളവില്‍ മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകള്‍ പ്രകാരം, നിലവില്‍ ഏകദേശം 25 ശതമാനം യാത്രക്കാർ ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങാൻ UTS  ആപ്പ് ഉപയോഗിക്കുന്നുണ്ട്.

UTS APP :UTS App Click Here

0/Post a Comment/Comments