നിങ്ങൾക്ക് പെട്ടെന്നൊരു ജോലി വേണോ...? നാഷണൽ ആയുഷ് മിഷൻ്റെ കീഴിൽ നിരവധി ജോലി ഒഴിവുകൾ
നാഷണൽ ആയുഷ് മിഷൻ്റെ കീഴിൽ നിരവധി ജോലി ഒഴിവുകൾ. നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്ടുകളിലേക്ക് നഴ്സിങ് അസിസ്റ്റന്റ്, അറ്റൻഡർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
നഴ്സിങ് അസിസ്റ്റന്റ് : തസ്തികയിൽ ANM അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരികേണ്ടതാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്.തസ്തികയിലേക്കുള്ള പ്രതിമാസ വേതനം 11,550 രൂപയാണ്.
അറ്റൻഡർ : തസ്തികയിൽ SSLC വിജയമാണ് യോഗ്യത. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്.തസ്തികയിലേക്കുള്ള പ്രതിമാസ വേതനം 10,500 രൂപയാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ആഗസ്റ്റ് 1 ആണ് .
നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലെ ഇന്റർവ്യൂ 2024 ആഗസ്റ്റ് 7ന് രാവിലെ 10.30 നും നടക്കും.അറ്റൻഡർ തസ്തികയിലെ ഇന്റർവ്യൂ 2024 ആഗസ്റ്റ് 8ന് രാവിലെ 10.30 നും നടക്കും.നാഷണൽ ആയുഷ് മിഷൻ്റെ തിരുവനന്തപുരം ആരോഗ്യഭവൻ്റെ അഞ്ചാമത്തെ നിലയിലാണ് ഇന്റർവ്യു നടക്കുക.യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്.
കൂടുതൽവിവരങ്ങൾക്ക്:
Post a Comment